വയനാട്: വന്യമൃഗങ്ങൾ മൂലമുള്ള ശല്യത്തിൽ പൊറുതിമുട്ടി വയനാട്. പനമരം പുഞ്ചവയൽ ജനവാസ കേന്ദ്രത്തിനു സമീപം കാട്ടാനയിറങ്ങിയതാണ് പരിഭ്രാന്തി സൃഷ്ടിച്ചിരിക്കുന്നത്. പ്രദേശത്തെ തോട്ടത്തിലാണ് ആന നിലയുറപ്പിച്ചിരിക്കുന്നത്. നാട്ടുകാർ അറിയിച്ചതനുസരിച്ച് വനംവകുപ്പ്, പോലീസ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തിയിരുന്നു. ആനയെ കാട് കയറ്റാനുള്ള ശ്രമങ്ങൾ തുടരുകയാണ്.
ആനയുടെ സാന്നിധ്യം സ്ഥിരീകരിച്ച സാഹചര്യത്തിൽ പ്രദേശവാസികൾ ജാഗ്രത പാലിക്കണമെന്ന് വനംവകുപ്പ് അധികൃതർ അറിയിച്ചിട്ടുണ്ട്.
ഗ്രൂപ്പിൽ അംഗമാകുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെ
യ്യുക
യ്യുക