Wednesday 29 May 2024

രാജ്യസഭാ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിയാവില്ലെന്ന് കുഞ്ഞാലിക്കുട്ടി, അവസരം യുവാക്കള്‍ക്കെന്ന് തങ്ങള്‍

SHARE


മലപ്പുറം: രാജ്യസഭാ തെരഞ്ഞെടുപ്പില്‍ താന്‍ സ്ഥാനാര്‍ഥിയാവില്ലെന്ന് പികെ കുഞ്ഞാലിക്കുട്ടി. മറ്റുചുമതലകള്‍ നിര്‍വഹിക്കാനുള്ളതുകൊണ്ടാണ് മാറിനില്‍ക്കുന്നതെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു. ഒഴിവു വരുന്ന മൂന്നു സീറ്റുകളില്‍ യുഡിഎഫിന് ജയസാധ്യതയുള്ള സീറ്റ് ലീഗിനു നല്‍കാന്‍ മുന്നണിയില്‍ ധാരണയായിട്ടുണ്ട്. ഇത്തവണ മുസ്‌ലിം ലീഗ് സ്ഥാനാര്‍ഥി പുതുമുഖമായിരിക്കുമെന്ന് സാദിഖലി ശിഹാബ് തങ്ങള്‍ വ്യക്തമാക്കി. യുവാക്കള്‍ക്കായിരിക്കും പരിഗണനയെന്നും അദ്ദേഹം പറഞ്ഞു.

രാഹുല്‍ ഗാന്ധി റായ്ബറേലിയില്‍ വിജയിച്ച് വയനാട് സീറ്റില്‍ നിന്ന് ഒഴിയേണ്ടി വരുന്ന സാഹചര്യമാണ് ഉടലെടുക്കുന്നതെങ്കില്‍ ആ സീറ്റില്‍ ലീഗ് മത്സരിക്കില്ലെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു. ഈ സീറ്റ് സംബന്ധിച്ച് യുഡിഎഫ് നേരത്തേ തീരുമാനമെടുത്തിട്ടുണ്ടെന്നും അതനുസരിച്ച് മുന്നോട്ട് പോകുമെന്നും അദ്ദേഹം പറഞ്ഞു.

ഗ്രൂപ്പിൽ അംഗമാകുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെ
യ്യുക 



SHARE

Author: verified_user