പാലക്കാട്: ഒലവക്കോട് താണാവില്‍ ആസിഡ് ആക്രമണമുണ്ടായി. ലോട്ടറി കട നടത്തുന്ന ബര്‍ഷീനയ്ക്ക് നേരേയാണ് ആക്രമണമുണ്ടായത്. ഇവർക്ക് സാരമായി പൊള്ളലേൽക്കുകയും പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു. പോലീസ് ഇവരുടെ മുന്‍ ഭര്‍ത്താവായ തമിഴ്നാട് സ്വദേശി കാജാ ഹുസൈനെ കസ്റ്റഡിയിലെടുക്കുകയുണ്ടായി. സംഭവമുണ്ടായത് ഇന്ന് രാവിലെ ഏഴോടെയാണ്. ബര്‍ഷീനയുടെ ലോട്ടറി കടയില്‍ എത്തിതിന് പിറകെ രണ്ടുപേരും തമ്മിൽ തർക്കമുണ്ടാവുകയും കാജാ ഹുസ്സൈൻ കയ്യിലുണ്ടായിരുന്ന ദ്രാവകം ഇവരുടെ മുഖത്തേയ്ക്ക് ഒഴിച്ച ശേഷം ഓടി രക്ഷപ്പെടാൻ ശ്രമിക്കുകയുമായിരുന്നു. തുടർന്ന് ഇയാളെ പിടികൂടി പോലീസിലേൽപ്പിച്ചത് നാട്ടുകാരാണ്. ഏറെക്കാലമായി പിരിഞ്ഞ് താമസിക്കുകയാണ് ബർഷീനയും ഭർത്താവും.
ഗ്രൂപ്പിൽ അംഗമാകുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക