മലപ്പുറം: സംസ്ഥാനത്ത് കടുത്ത ചൂട് തുടരുന്ന സാഹചര്യത്തിൽ സൂര്യാഘാതമേറ്റ് വീണ്ടും മരണം. മരിച്ചത് മലപ്പുറം സ്വദേശിയായ മുഹമ്മദ് ഹനീഫയാണ്. കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ വച്ചായിരുന്നു മരണം സംഭവിച്ചത്. ഇദ്ദേഹം വയലിൽ ജോലി ചെയ്യുന്ന അവസരത്തിൽ കുഴഞ്ഞുവീഴുകയായിരുന്നു. ഇന്നലെ ഉച്ചയ്ക്ക് ഉണ്ടായ ഈ സംഭവത്തെ തുടർന്ന് ഹനീഫയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും വ്യാഴാഴ്ച രാവിലെയോടെ മരണം സ്ഥിരീകരിക്കുകയായിരുന്നു. മൃതദേഹം പോസ്റ്റുമോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുകൊടുക്കും.
ഗ്രൂപ്പിൽ അംഗമാകുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക