കോട്ടയം: റബ്ബർ വില ടാപ്പിംഗ് തുടങ്ങി ഒരാഴ്ച പിന്നിട്ടപ്പോഴേക്കും ഇടിഞ്ഞുതുടങ്ങി. വില താഴ്ന്നത് ആര്.എസ്.എസ്. നാല് ഗ്രേഡ് 180.50, ഗ്രേഡ് അഞ്ച് 177.50 നിരക്കിലേക്കാണ്. ഉത്പാദനം കനത്ത ചൂടിൽ കുറവാണ്. ഒറ്റപ്പെട്ട വേനല്‍മഴ ലഭിച്ചിട്ടുണ്ട്. ഷീറ്റ് ഉത്പാദനം ലാറ്റക്സ് തോത് കുറവായതിനാല്‍ ഉത്പാദനം തുടങ്ങാൻ സാധിച്ചിട്ടുമില്ല. അതിനാൽ മിക്ക കർഷകരും വിൽക്കുന്നത് ചണ്ടിപ്പാൽ ആണ്. കാര്യമായ ഉൽപ്പാദനം വിദേശരാജ്യങ്ങളിലുമില്ല. ക്രംബ് വില മുൻ മാസങ്ങളിൽ താഴ്ന്ന അവസരത്തിൽ വലിയ തോതില്‍ ടയര്‍ വ്യവസായികള്‍ ക്രംബ് റബര്‍ സ്റ്റോക്ക് ചെയ്തതിനാൽ തന്നെ മുന്‍ നിര ടയര്‍ കമ്പനികള്‍ ഷീറ്റ് വാങ്ങാന്‍ നാമമാത്രമായ താല്പര്യമേ കാണിക്കുന്നുള്ളൂ.
ഗ്രൂപ്പിൽ അംഗമാകുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക