Wednesday 22 May 2024

തിങ്ങിനിറഞ്ഞ് സർക്കാർ ആശുപത്രികൾ; പകർച്ചവ്യാധികളുടെ പറുദീസയായി കേരളം

SHARE

കോട്ടയം: കാലവർഷം തുടങ്ങുംമുൻപുതന്നെ അപൂർവ രോഗങ്ങളാലും പകർച്ചവ്യാധികളാലും വിറയ്ക്കുകയാണ് കേരളം. സംസ്ഥാനത്ത് രണ്ടാഴ്ചയ്ക്കിടെ പകർച്ചവ്യാധികൾ ബാധിച്ചത് ഒരു ലക്ഷത്തോളം പേരെയെന്നാണ് കണക്ക്. മരിച്ചത് 11 പേർ. അഞ്ചുമാസത്തിനിടെയുണ്ടായ മരണങ്ങൾ 94. അപൂർവ രോഗങ്ങളായ മസ്തിഷ്‌ക ജ്വരം (അമീബിക് മെനിഞ്ചോ എൻസെഫലൈറ്റിസ്) ബാധിച്ച് ഇന്നലെയും ഒരു കുട്ടി മരിച്ചു. വെസ്റ്റ്നൈൽ പനിയും ഭീതി പരത്തുന്നു. ഡെങ്കിപ്പനി, മഞ്ഞപ്പിത്തം, എലിപ്പനി, എച്ച് 1 എൻ 1, ചിക്കൻപോക്സ്, ഹെപ്പറ്റെറ്റിസ്, മലമ്പനി, കുരങ്ങുപനി, ജലജന്യരോഗങ്ങൾ തുടങ്ങിയവ ബാധിക്കുന്നവരുടെ എണ്ണവും കൂടുന്നു.

ഗ്രൂപ്പിൽ അംഗമാകുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെ
യ്യുക 



SHARE

Author: verified_user