തിരുവനന്തപുരം: കൊടുംചൂട് തുടരുകയാണ് സംസ്ഥാനത്ത്. ഉഷ്ണ തരംഗ സാധ്യതയുടെ പശ്ചാത്തലത്തില്‍ പാലക്കാട്, കോഴിക്കോട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. കൂടാതെ, ഈ ജില്ലകളിലെ വിവിധ പ്രദേശങ്ങളിൽ ഉഷ്ണതരംഗ സാഹചര്യം നിലനിൽക്കുമെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് പറഞ്ഞു. ചൂട് 40 ഡിഗ്രി എത്തുമെന്നാണ് പാലക്കാട് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. 39 ഡിഗ്രി സെൽഷ്യസ് വരെ കൊല്ലം, കോഴിക്കോട് ജില്ലകളിലും, 38 ഡിഗ്രി സെൽഷ്യസ് വരെ തൃശൂർ ജില്ലയിലും, 37 ഡിഗ്രി സെൽഷ്യസ് വരെ ആലപ്പുഴ, കോട്ടയം, പത്തനംതിട്ട, കണ്ണൂർ ജില്ലകളിലും, 36 ഡിഗ്രി സെൽഷ്യസ് വരെ തിരുവനന്തപുരം, എറണാകുളം, മലപ്പുറം, കാസർഗോഡ് ജില്ലകളിലും താപനില ഉയരാൻ സാധ്യതയുണ്ട്. താപനില സാധാരണയെക്കാൾ മൂന്നു മുതൽ അഞ്ചു ഡിഗ്രി സെൽഷ്യസ് വരെ ഉയരാനാണ് സാധ്യത.
ഗ്രൂപ്പിൽ അംഗമാകുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക