Thursday 16 May 2024

ജീപ്പ് മറിഞ്ഞ് റിട്ട. അധ്യാപിക മരിച്ചു; അപകടത്തില്‍ നടന്‍ മാത്യു തോമസിന്റെ മാതാപിതാക്കള്‍ക്കും പരുക്ക്

SHARE

കൊച്ചി: ശാസ്താംമുകളില്‍ ജീപ്പ് മറിഞ്ഞ് റിട്ട. അധ്യാപിക മരിച്ചു. ദേശീയ പാതയില്‍ നിര്‍മാണം നടക്കുന്ന കാനയിലേക്കാണ് ജീപ്പ് മറിഞ്ഞത്. റിട്ട. അധ്യാപിക ബീനയാണ് മരിച്ചത്. നടന്‍ മാത്യു തോമസിന്റെ പിതൃസഹോദരി പുത്രിയാണ് ബീന. മാത്യുവിന്റെ മാതാപിതാക്കളായ ബിജുവും സൂസനുമാണ് കാറില്‍ സഞ്ചരിച്ചിരുന്നത്. മരണാന്തര ചടങ്ങില്‍ പങ്കെടുത്തശേഷം മടങ്ങുന്നതിനിടെയാണ് വാഹനം അപകടത്തില്‍പ്പെട്ടത്.
അപകടത്തില്‍ ബീനയുടെ ഭർത്താവ് സാജു, ബിജു, ഭാര്യ സൂസൻ എന്നിവര്‍ക്കാണ് പരുക്കേറ്റത്. മാത്യുവിന്‍റെ ജേഷ്ഠനാണ് ജീപ്പ് ഓടിച്ചത്. ഇദ്ദേഹം പരുക്കേല്‍ക്കാതെ രക്ഷപ്പെട്ടു.

ഗ്രൂപ്പിൽ അംഗമാകുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെ
യ്യുക 



SHARE

Author: verified_user