പത്തനംതിട്ട: കോട്ടാങ്ങലിൽ പട്ടാപ്പകൽ കുറുനരിയുടെ ആക്രമണത്തിൽ സ്ത്രീ ഉൾപ്പടെ നാല് പേർക്ക് പരിക്കേറ്റു. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെ കോട്ടാങ്ങൽ പഞ്ചായത്തിലെ 11-ാം വാർഡിലാണ് സംഭവം. ജനവാസ മേഖലയിൽ ഇറങ്ങിയ കുറുനരി കണ്ണിൽ കണ്ടവരെയെല്ലാം ഓടിച്ചിട്ട് ആക്രമിക്കുകയായിരുന്നു. കൈകാലുകൾക്കും മുഖത്തുമാണ് പലർക്കും കടിയേറ്റത്. വനംവകുപ്പും നാട്ടുകാർ ചേർന്ന് പിന്നീട് കുറുനരിയെ പിടികൂടി. കുറുനരിക്ക് പേ വിഷബാധയുണ്ടോ എന്ന് പരിശോധിക്കും
ഗ്രൂപ്പിൽ അംഗമാകുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെ
യ്യുക
യ്യുക