Saturday, 1 June 2024

'വധു' പുരുഷനാണ്! വിവാഹം കഴിഞ്ഞ് 12-ാം നാള്‍ കണ്ടെത്തിയ വരനും കുടുംബവും ഞെട്ടലിൽ

SHARE

 
പുതിയ ജീവിതത്തെക്കുറിച്ച് സ്വപ്‌നം കണ്ട് ഏറെ പ്രതീക്ഷകളോടെയായിരിക്കും എല്ലാവരും വിവാഹജീവിതത്തിലേക്ക് കടക്കുക. ചിലപ്പോൾ സ്വപ്നം കാണുന്നതാകില്ല സംഭവിക്കുന്നത്. എന്നാൽ, താൻ വിവാഹം കഴിച്ച ഭാര്യ ഒരു പുരുഷനാണെന്ന് ഭർത്താവ് തിരിച്ചറിഞ്ഞാലോ? അതും വിവാഹം കഴിഞ്ഞ് ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍? ഇത്തരമൊരു ഞെട്ടിപ്പിക്കുന്ന സംഭവം ഉണ്ടായിരിക്കുന്നു. കഴിഞ്ഞവര്‍ഷം സാമൂഹികമാധ്യമത്തിലൂടെയാണ് ഇയാള്‍ യുവതിയെ പരിചയപ്പെട്ടത്. വൈകാതെ തന്നെ ഇവര്‍ ഡേറ്റിംഗ് ആരംഭിച്ചു. കാണുമ്പോഴേല്ലാം അവര്‍ മുഖം മുഴുവന്‍ മറയ്ക്കുന്ന ഹിജാബ് ധരിച്ചിരുന്നതായി ഇയാള്‍ പറഞ്ഞു. വിവാഹത്തിനുള്ള ഒരുക്കങ്ങള്‍ തുടങ്ങിയപ്പോള്‍ തനിക്ക് ബന്ധുക്കളാരുമില്ലെന്ന് യുവതി വരനോട് പറഞ്ഞു. തുടര്‍ന്ന് വരന്റെ വീട്ടില്‍വെച്ച് ലളിതമായാണ് വിവാഹച്ചടങ്ങ് നടത്തിയത് . 26 വയസ്സുള്ള വരന്‍ വിവാഹം കഴിഞ്ഞ് 12ാമത്തെ ദിവസമാണ് അക്കാര്യം മനസ്സിലാക്കിയത്, താന്‍ താലി ചാര്‍ത്തിയ അഡിന്‍ഡ കാന്‍സ എന്ന  പെണ്‍കുട്ടി ഒരു പുരുഷനാണെന്ന്. ഇന്തോനേഷ്യയിലെ ജാവ ദ്വീപിലെ നാരിന്‍ഗുള്‍ സ്വദേശിയായ വരനാണ് വിവാഹത്തട്ടിപ്പിന് ഇരയായത്. തന്റെ കുടുംബാംഗങ്ങളുമായി വധു കൂടുതല്‍ ബന്ധം കാണിക്കുന്നില്ലെന്നും വീട്ടിനുള്ളില്‍പോലും മുഖം മറയ്ക്കുന്ന വസ്ത്രം ധരിച്ചതും അഡിന്‍ഡയെ സംശയിക്കാന്‍ ഇടയാക്കി. വരനുമായി അടുത്തിടപഴകാനും അവര്‍ വിസമ്മതിച്ചു. ആര്‍ത്തവമാണെന്നും സുഖമില്ലെന്നും അവര്‍ പറഞ്ഞൊഴിഞ്ഞു. തന്റെ ഭാര്യ അനാഥയല്ലെന്നും അവരുടെ മാതാപിതാക്കള്‍ ജീവിച്ചിരിപ്പുണ്ടെന്നും വൈകാതെ വരന്‍ മനസ്സിലാക്കി. ഇതിന് പിന്നാലെ തന്നെ താന്‍ വിവാഹം ചെയ്തിരിക്കുന്നത് ഒരു സ്ത്രീയെ അല്ലെന്നും ഇയാള്‍ നാളുകളായി തന്റെ കുടുംബത്തെ കബളിപ്പിക്കുകയായിരുന്നുവെന്നും വരന്‍ തിരിച്ചറിഞ്ഞു. 

ഗ്രൂപ്പിൽ അംഗമാകുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെ
യ്യുക 



SHARE

Author: verified_user