Friday, 28 June 2024

പൊലീസുകാരെ ആക്രമിച്ച് പൊലീസ് ജീപ്പ് അടിച്ചു തകർത്തു; പ്രതിക്ക് 16 വർഷം കഠിനതടവും 90,000 രൂപ പിഴയും

SHARE


കാസർകോട് : പൊലീസ് ജീപ്പ് അടിച്ചു തകർത്ത് എഎസ്ഐയേയും ഡ്രൈവറെയും വധിക്കാൻ ശ്രമിച്ച കേസിലെ പ്രതിക്ക് 16 വർഷം കഠിനതടവും 90,000 രൂപ പിഴയും.
ബാര സ്വദേശി കെ എം അഹമ്മദ് റാഷിദിനെ (31) യാണ് കോടതി ശിക്ഷിച്ചത്. കാസർകോട് അഡീഷണൽ ഡിസ്ട്രിക്‌ട് & സെഷൻസ് കോടതിയാണ് കേസിൽ വിധി പറഞ്ഞത്.
2019 ജനുവരി ഒന്നിന് രാവിലെ 3 മണിക്കാണ് കേസിന് ആസ്‌പദമായ സംഭവം നടന്നത്. ബേക്കൽ എഎസ്ഐ ആയിരുന്ന ജയരാജൻ, ഡ്രൈവർ ഇൽസാദ് എന്നിവരെ കത്തി, കല്ല് എന്നിവകൊണ്ട് കുത്തി മാരകമായി പരിക്കേൽപ്പിച്ച് കൊലപ്പെടുത്താൻ ശ്രമിക്കുകയും, പൊലീസ് വാഹനം അടിച്ചു തകർക്കുകയും ചെയ്‌തു എന്നാണ് കേസ്‌. ബേക്കൽ പൊലീസാണ് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്.

 


ഗ്രൂപ്പിൽ അംഗമാകുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 


SHARE

Author: verified_user