വാൽപ്പാറ : തമിഴ്‌നാട് വാൽപ്പാറയിൽ കാട്ടാന ആക്രമണത്തിൽ യുവാവ് മരിച്ചു. വാൽപ്പാറയ്ക്കു സമീപം പുതുഗഡു എസ്റ്റേറ്റിലെ കോളജ് വിദ്യാർഥിയായ മുകേഷ് (18) ആണ് മരിച്ചത്. വാൽപ്പാറയിൽ നിന്ന് വീട്ടിലേക്ക് വരുന്നതിനിടെയായിരുന്നു കാട്ടാന ആക്രമണം.
പുതുഗഡു എസ്റ്റേറ്റിനു സമീപം രണ്ടു കാട്ടാനകൾ നിൽക്കുന്നത് കണ്ട് മുകേഷ് വാഹനം നിർത്തുകയും പിന്നാലെ കാട്ടാന പാഞ്ഞടുത്ത് മുകേഷിനെ ആക്രമിക്കുകയായിരുന്നു. ഒപ്പം ഉണ്ടായിരുന്ന സുഹൃത്ത് സന്തോഷിനും പരിക്കേറ്റു. മുകേഷിനെ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം വാൽപ്പാറ സർക്കാർ ആശുപത്രി മോർച്ചറിയിൽ.
ഗ്രൂപ്പിൽ അംഗമാകുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെ
യ്യുക
യ്യുക