തിരുവനന്തപുരം : നഷ്‌ടക്കണക്ക് മാത്രം കൈമുതലായുള്ള കഷ്‌ടകാലമാണ് മലയോര പ്രദേശത്തെ കര്‍ഷകര്‍ക്ക് ഇപ്പോഴുള്ളത്. വാഴയും മരച്ചീനിയും ഒക്കെയായുള്ള കാര്‍ഷികവൃത്തി പ്രകൃതിക്ഷോഭങ്ങളില്‍ ഇല്ലാതാകുമ്പോള്‍ ഒരിറ്റു പ്രതീക്ഷയേകുന്നതാണ് മോഹനന്‍ നായരുടെ അന്‍പതു സെൻ്റിലെ മരച്ചീനി കൃഷി.
അടിസ്ഥാനപരമായി ക്ഷീരകര്‍ഷകനായ ഇദ്ദേഹം പാട്ടത്തിനെടുത്ത സ്ഥലത്താണ് കൃഷി നടത്തിയത്. ഒരു മരച്ചീനി മൂടില്‍ 38 കിലോയോളം വിളവുണ്ടായിരുന്നു. ഏറെക്കുറെ എല്ലാ മൂടിലും ഇത്രയും വിളവ് ലഭിച്ചിരുന്നു. കറുകണ്ണന്‍ മരച്ചീനിയുടെ വിളവെടുക്കാനുള്ള കാലാവധി ഒരു വര്‍ഷമാണ്.
വെള്ളറട കൃഷിഭവനില്‍ നിന്നും കൃഷി ഓഫിസര്‍ ബൈജുവിൻ്റെ സാന്നിധ്യത്തില്‍ വിളവ് പരിശോധിക്കുകയും മോഹനന്‍ നായരെ ആദരിക്കുകയും ചെയ്‌തു. ചാണകം ഉള്‍പ്പെടെയുള്ള ജൈവവളമാണ് പ്രയോഗിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. തുടര്‍ന്നും കൃഷിയില്‍ മുന്നോട്ട് പോകാനാണ് അഞ്ചു മരങ്കാല പേര്‍ത്തല മോഹന വിലാസത്തില്‍ മോഹന്‍ നായരുടെ തീരുമാനം.
ഗ്രൂപ്പിൽ അംഗമാകുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെ
യ്യുക
യ്യുക