Wednesday 5 June 2024

സ്വർണ വിലയിൽ നേരിയ കുറവ്

SHARE

തിരുവനന്തപുരം: സംസ്ഥാനത്ത്‌ സ്വർണ വിലയിലെ ചാഞ്ചാട്ടം തുടരുന്നു. വോട്ടെണ്ണല്‍ ദിനമായ ഇന്നലെ സ്വർണവിലയിൽ വലിയ കുതിപ്പാണ് ഉണ്ടായത്. എന്നാലിന്ന് അല്പമൊരാശ്വാസം നൽകിക്കൊണ്ട് സ്വർണവിലയിൽ നേരിയ കുറവുണ്ടായി. ഒരു പവൻ സ്വർണത്തിന് 160 രൂപ കുറഞ്ഞ് 53,280 രൂപയാണ് ഇന്നത്തെ വില. ഗ്രാമിന് 20 രൂപ കുറഞ്ഞ് 6660 രൂപയായി. എങ്കിലും 53000ത്തിന് മുകളിൽ തന്നെയാണ് സ്വർണ വില.
അതേസമയം, പൊതുതെരഞ്ഞെടുപ്പ് ഫലം പുറത്ത് വന്ന് ഏതാനും മിനിറ്റുകള്‍ക്കുള്ളില്‍ തന്നെ ഓഹരി വിപണി തകര്‍ന്നടിഞ്ഞിരുന്നു. ഓഹരി വിപണിയില്‍ ഉണ്ടായ ചലനങ്ങളും അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണവിലയില്‍ ഉണ്ടാകുന്ന മാറ്റങ്ങളുമാണ് വിലയെ സ്വാധീനിക്കുന്നത്. ചൊവ്വാഴ്ച 53440 രൂപയായിരുന്നു സ്വർണവില. മാര്‍ച്ച് 29-ന് ആണ് സ്വര്‍ണവില ആദ്യമായി 50,000 കടന്നത്. ഓള്‍ കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മര്‍ച്ചന്റ്‌സ് അസോസിയേഷന്‍’ സംസ്ഥാന കമ്മിറ്റി നിശ്ചയിച്ചിട്ടുള്ള മൂന്ന് അംഗ കമ്മിറ്റിയാണ് സംസ്ഥാനത്ത് സ്വര്‍ണ വില നിശ്ചയിക്കുന്നത്.

ഗ്രൂപ്പിൽ അംഗമാകുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെ
യ്യുക 



SHARE

Author: verified_user