ഭോപ്പാൽ : മധ്യപ്രദേശിൽ ട്രക്കുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഡ്രൈവർമാരും സഹായികളും മരിച്ചു. രേവ ജില്ലയിലെ ചോർഹാട്ട ബൈപാസിൽ ഇന്ന് (ജൂൺ 8) വൈകിട്ട് 3.30 ഓടെയാണ് സംഭവം. ഇരുദിശകളിൽ നിന്നും വരികയായിരുന്ന ട്രക്കുകൾ തമ്മിൽ കൂട്ടിയിടിച്ച് തീ പിടിക്കുകയായിരുന്നു. ഒരു ട്രക്ക് മുൻവശത്തെ വാഹനത്തെ മറികടക്കാൻ ശ്രമിക്കുന്നതിനിടെ എതിർദിശയിൽ നിന്ന് വന്ന ട്രക്കുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായതെന്നാണ് പ്രാഥമിക നിഗമനം.
സംഭവമറിഞ്ഞയുടൻ തന്നെ അഗ്നിശമന സേന സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചിരുന്നു. തീപിടിത്തം രൂക്ഷമായതിനാൽ ട്രക്കുകളിൽ കുടുങ്ങിയവരിൽ ആരെയും രക്ഷിക്കാനായില്ലെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. കൂട്ടിയിടിയുടെ ആഘാതത്തിൽ ഇരു വാഹനങ്ങളും പൂര്‍ണമായി തകർന്നു.
ഗ്രൂപ്പിൽ അംഗമാകുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെ
യ്യുക
യ്യുക