Sunday, 9 June 2024

ഒരു കുടുംബത്തിലെ നാല് പേർ ആത്മഹത്യക്ക് ശ്രമിച്ചു; ഒരാൾ മരിച്ചു

SHARE

ചാമരാജനഗർ (കർണാടക) : ഒരു കുടുംബത്തിലെ നാല് പേർ ആത്മഹത്യക്ക് ശ്രമിച്ചു. ഒരാൾ മരിച്ചു, മൂന്ന് പേരുടെ നില ഗുരുതരം. ഹനൂർ താലൂക്കിലെ മാലെ മഹാദേശ്വര്‍ കുന്നിലാണ് സംഭവം.
മൈസൂർ ജില്ലയിലെ കെആർ നഗർ താലൂക്കിലെ ഗ്രാമത്തിലെ കുടുംബത്തിൽപ്പെട്ടവരാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. എല്ലാവരും ആത്മഹത്യ ചെയ്യാൻ തീരുമാനിച്ചാണ് മലേ മഹാദേശ്വര്‍ കുന്നിലെത്തിയത്. കുടുംബനാഥൻ സംഭവസ്ഥലത്ത് മരിച്ചു. അദ്ദേഹത്തിന്‍റെ ഭാര്യയും മകളും കൊച്ചുമകളും അതീവ ഗുരുതരമായ പരിക്കുകളോടെ ആശുപത്രിയിൽ കഴിയുകയാണ്.
ആത്മഹത്യ ചെയ്യാനുള്ള തീരുമാനത്തിന് പിന്നിലെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. അമ്മയെയും മകളെയും കൊല്ലേഗല സബ് ഡിവിഷണൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രാഥമിക ചികിത്സ നൽകിയ ശേഷം തുടർ ചികിത്സയ്ക്കായി ചാമരാജനഗർ ജില്ല ആശുപത്രിയിലേക്ക് മാറ്റി. ചെറുമകൾ കാമഗെരെ ഹോളി ക്രോസ് ആശുപത്രിയിൽ ചികിത്സയിലാണ്.

ഗ്രൂപ്പിൽ അംഗമാകുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെ
യ്യുക 








SHARE

Author: verified_user