കൊച്ചി: അടുത്ത തലമുറ ഗാലക്സി ഇസഡ് സ്മാർട്ട്ഫോണുകളുടെ ലോഞ്ച് പ്രഖ്യാപിച്ച് സാംസങ്. ഈ വരുന്ന ജൂലൈ 10-ന് പാരിസിൽ നടക്കുന്ന ആഗോള ‘ഗാലക്‌സി അൺപാക്ക്ഡ്’ ലോഞ്ച് ഇവന്റിൽ പുതിയ ഫോൾഡിബിൾ സ്മാർട്ട്‌ഫോണുകളും അനുബന്ധ ഇക്കോസിസ്റ്റം ഉപകരണങ്ങളും കമ്പനി അവതരിപ്പിക്കും.
ഗാലക്‌സി ഇസഡ് സീരീസിലും മുഴുവൻ ഗാലക്‌സി ഇക്കോസിസ്റ്റത്തിലും എഐ സവിശേഷതകൾ ലഭ്യമാകുമെന്ന് കമ്പനി അധികൃതർ പ്രസ്താവനയിൽ അറിയിച്ചു. മൊബൈൽ എഐയുടെ ഒരു പുതിയ ഘട്ടത്തിലേക്ക് കടക്കുമ്പോൾ സാധ്യതകളുടെ ഒരു ലോകത്തിന് തയ്യാറാകൂവെന്നും അധികൃതർ കൂട്ടിച്ചേർത്തു.
ഗ്ലോബൽ അൺപാക്ക്ഡ് ഇവന്റിന് മുന്നോടിയായി, വരാനിരിക്കുന്ന ഫോൾഡബിൾ മോഡലുകളിൽ ഗാലക്‌സി എഐ ഫീച്ചർ ഒപ്റ്റിമൈസ് ചെയ്യുമെന്ന് സാംസങിന്റെ പ്രധാന എക്‌സിക്യൂട്ടീവുകളിൽ ഒരാൾ പ്രഖ്യാപിച്ചു. ഇത് ഉപയോക്താക്കൾക്ക് തികച്ചും പുതിയതും അതുല്യവുമായ എഐ അനുഭവം നൽകുമെന്നും അദ്ദേഹം ഉറപ്പുനൽകി.
സാംസങ് ഗാലക്സി സീരിസിലെ ഏറ്റവും പുതിയതും മികച്ചതുമായ ഹാർഡ്വെയർ ഡിസൈനാണ് സാംസങ് ഫോൾഡബിളുകളെന്നും ഗാലക്സി എഐ സാങ്കേതികവിദ്യയും ഇതിൽ സംയോജിപ്പിച്ചിരിക്കുന്നതിനാൽ ഇത് അനന്തമായ പുതിയ സാധ്യതകൾ തുറക്കുമെന്നും സാംസങ് ഇലക്ട്രോണിക്സ് ഇവിപിയും മൊബൈൽ ആർ ആൻഡ് ഡി ഹെഡുമായ വോൺ-ജൂൺ ചോയി പറഞ്ഞു.
പുതിയ ഫോൾഡബിൾ സ്മാർട്ട്ഫോണുകൾക്ക് പുറമെ, സാംസങ് അവരുടെ വെയറബിൾ ഡിവൈസുകളും പുറത്തിറക്കുമെന്നും പ്രതീക്ഷിക്കുന്നു
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക