Saturday, 29 June 2024

76കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച 25കാരൻ അറസ്റ്റിൽ

SHARE


കായംകുളം∙ കായംകുളത്ത് ഒറ്റയ്ക്കു താമസിച്ചിരുന്ന 76കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ അയൽവാസിയായ 25കാരൻ അറസ്റ്റിൽ. ഓച്ചിറ ക്ലാപ്പന സ്വദേശി ഷിഹാസ് ആണു പിടിയിലായത്.
കൃഷ്ണപുരം അതിർത്തിച്ചിറയ്ക്കു സമീപത്തു നിന്നാണു പൊലീസ് ഇയാളെ പിടികൂടിയത്. വ്യാഴാഴ്ച രാത്രിയാണ് സംഭവം നടന്നത്. ഈ സമയം യുവാവ് ലഹരിയിലായിരുന്നെന്നും മുൻപും സമാനമായ കേസിൽ ഉൾപ്പെട്ടിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു.
വെള്ളിയാഴ്ച രാവിലെ വയോധികയെ അവശനിലയിൽ കണ്ട നാട്ടുകാര്‍ പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു. തുടർന്നു പൊലീസ് എത്തി ഇവരെ വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തീവ്രപരിചരണവിഭാഗത്തിൽ കഴിയുന്ന വയോധികയുടെ മൊഴി രേഖപ്പെടുത്തിയിട്ടില്ല. ഷിഹാസ് മുന്‍പ് മറ്റൊരു വയോധികയെ പീഡിപ്പിച്ചിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു.

 


ഗ്രൂപ്പിൽ അംഗമാകുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 


SHARE

Author: verified_user