Sunday, 16 June 2024

ചേളന്നൂരിൽ കാണാതായ യുവാവിനെ പുഴയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

SHARE


കോഴിക്കോട്: കാണാതായ യുവാവിനെ പുഴയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കാക്കൂര്‍ നെല്ലിക്കുന്ന് അജയനെയാണ് (30 ) ചേളന്നൂര്‍ മുതുവാട്ട്താഴം പുഴയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ശനിയാഴ്‌ച(ജൂൺ 15) അര്‍ധരാത്രി മുതലാണ് അജയനെ കാണാതായത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ മുതുവാട്ട്താഴം പാലത്തിന് സമീപത്തു നിന്നും ഇയാളുടെ ബൈക്ക്, ചെരിപ്പ് എന്നിവ കണ്ടെത്തിയിരുന്നു.
തുടർന്ന് ഇന്ന് രാവിലെയാണ് പുഴയില്‍ നിന്ന് മൃതദേഹം കണ്ടെത്തിയത്. നരിക്കുനി ഫയര്‍ ഫോഴ്‌സ്, പൊലീസ്, നാട്ടുകാര്‍ എന്നിവർ ചേർന്നാണ് ഇയാൾക്കായി തെരച്ചിൽ നടത്തിയത്. പുഴയില്‍ 12 അടിയോളം താഴ്‌ചയിലാണ് മൃതദേഹം കിടന്നിരുന്നത്. കാലില്‍ ചൂണ്ടയുടെ റീൽ ചുറ്റിയ നിലയിലായിരുന്നു. അവ മുറിച്ചു മാറ്റിയാണ് മൃതദേഹം മുകളിലേക്കെത്തിച്ചത്.
മൃതദേഹം പോസ്റ്റ് മോര്‍ട്ടത്തിനായി കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തു. നരിക്കുനി അഗ്‌നിരക്ഷാ നിലയത്തില്‍ നിന്നും അസിസ്റ്റന്‍റ് സ്റ്റേഷന്‍ ഓഫിസര്‍ എംസി മനോജിന്‍റെ നേതൃത്വത്തില്‍ കോഴിക്കോട് ഫയര്‍ ഫോഴ്‌സിന്‍റെ സ്‌കൂബ ടീമാണ് മൃതദേഹം കണ്ടെത്തിയത്. അഭിലാഷ് നരിക്കുനി, പി കെ മനുപ്രസാദ്, നിഖില്‍ മല്ലിശ്ശേരി എന്നിവരും, നരിക്കുനി അഗ്‌നിരക്ഷാ നിലയത്തിലെ സേനാംഗങ്ങളും തെരച്ചിലില്‍ പങ്കെടുത്തു.

ഗ്രൂപ്പിൽ അംഗമാകുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെ
യ്യുക 



SHARE

Author: verified_user