കാസർകോട്: ചെമ്മനാട് ഗ്രാമപഞ്ചായത്ത് ഓഫീസിൽ മോഷണം. മുൻവശത്തെ വാതിലിന്‍റെ പൂട്ട് തകർത്ത നിലയിൽ കണ്ടെത്തി. പഞ്ചായത്തിന്‍റെ മുൻവശത്തുകൂടെയാണ് മോഷ്‌ടാക്കൾ എത്തിയതെന്നാണ് കരുതുന്നത്. അകത്തെ അലമാര മറ്റൊരു സ്ഥലത്തേക്ക് നീക്കിയതായും കണ്ടെത്തി. രേഖകൾ മോഷണം പോയതായി പഞ്ചായത്ത് അധികൃതര്‍ സംശയിക്കുന്നു.
വിരലടയാള വിദഗ്‌ധരും ഡോഗ് സ്‌ക്വാഡും സംഭവ സ്ഥലത്തെത്തി പരിശോധന നടത്തി. വലിപ്പമുള്ള അലമാര ആയതിനാൽ ഒരാൾക്ക് നീക്കി വെക്കാൻ സാധിക്കില്ലെന്നു പഞ്ചായത്ത് അധികൃതർ പറഞ്ഞു. മോഷണ സംഘത്തിൽ നാലുപേർ ഉണ്ടെന്നാണ് പൊലീസിന്‍റെ നിഗമനം. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങളും പൊലീസ് പരിശോധിക്കുന്നുണ്ട്.
ഗ്രൂപ്പിൽ അംഗമാകുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെ
യ്യുക
യ്യുക