കാസർകോട്: ചെറുവത്തൂരിൽ ബസിനടിയിൽപ്പെട്ട് വീട്ടമ്മ മരിച്ചു. പടന്നക്കാട് സ്വദേശി ഫൗസിയ(52)യാണ് മരിച്ചത്. ചെറുവത്തൂർ ബസ് സ്‌റ്റാൻഡിൽ , ബസ് പുറകോട്ട് എടുക്കുന്നതിനിടെയാണ് അപകടം. ഇവരുടെ കൂടെയുണ്ടായിരുന്ന എട്ട് വയസുള്ള കുട്ടി അത്ഭുതകരമായി രക്ഷപ്പെട്ടു. പയ്യന്നൂർ ഭാഗത്തേക്ക് പോവുകയായിരുന്ന ബസാണ് ഇവരെ ഇടിച്ചത്.
മകളുടെ ഭർത്താവ്, ഹുസൈൻ സഖാഫിയുടെ വീട്ടിലേക്ക് പോവാനായി കാഞ്ഞങ്ങാട് ഭാഗത്ത് നിന്നുവന്ന ബസിറങ്ങി ചീമേനി ഭാഗത്തേക്ക് പോവുന്ന ബസിൽ കയറാന്‍ ശ്രമിക്കുന്നതിനിടയിലാണ് അപകടമുണ്ടായത്.
ഗുരുതരമായി പരിക്കേറ്റ ഇവരെ ഉടൻ തന്നെ ചെറുവത്തൂരിലെ ആശുപത്രിയിൽ എത്തിച്ചു. പ്രഥമ ശുശ്രൂഷയ്ക്ക് ശേഷം മാവുങ്കൽ സഞ്ജീവനി ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സഹോദരന്‍റെ എട്ട് വയസുള്ള മകളാണ് ഒപ്പമുണ്ടായിരുന്നത്.
ഗ്രൂപ്പിൽ അംഗമാകുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെ
യ്യുക
യ്യുക