Sunday, 30 June 2024

കൊടും വളവില്‍ ടാങ്കര്‍ ലോറി തെന്നി മാറി, എതിരെ കെഎസ്‌ആര്‍ടിസി ബസ്; തലനാരിഴയ്‌ക്ക് ഒഴിവായത് വൻ ദുരന്തം

SHARE


കോഴിക്കോട്: ടാങ്കർ ലോറി നിയന്ത്രണം വിട്ട് മൺ തിട്ടയിൽ ഇടിച്ച് അപകടം. അപകടത്തില്‍ ആളപായമില്ല. എടവണ്ണ കൊയിലാണ്ടി സംസ്ഥാന പാതയിലെ കാരശ്ശേരി മടമ്പുറം വളവിലാണ് അപകടമുണ്ടായത്. ഇന്ന് (ജൂൺ 29) രാവിലെ ഏഴരയോടെയാണ് അപകടം നടന്നത്.
അരീക്കോട് ഭാഗത്തുനിന്നും വരുന്ന ടാങ്കർ ലോറി ഇറക്കവും വളവും ഉള്ള മടമ്പുറം വളവിൽ വച്ച് ബ്രേക്ക് പിടിക്കാന്‍ ശ്രമിക്കവെ നിയന്ത്രണം വിട്ട്‌ റോഡരികിലെ മൺതിട്ടയിൽ ഇടിക്കുകയായിരുന്നു. ഇതേ സമയം അരീക്കോട് ഭാഗത്തേക്ക് പോകുന്ന കെഎസ്‌ആർടിസി ബസ് തലനാരിഴക്ക് അപകടത്തിൽ നിന്ന് രക്ഷപ്പെട്ടു. പൊലീസും മുക്കം ഫയർ സർവീസും സ്ഥലത്തെത്തി സുരക്ഷ ഉറപ്പുവരുത്തി. ഇതിന് മുൻപും നിരവധി അപകടങ്ങൾ മടമ്പുറം വളവിൽ ഉണ്ടായിട്ടുണ്ട്.

 


ഗ്രൂപ്പിൽ അംഗമാകുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 


SHARE

Author: verified_user