ഇടുക്കി: കൊട്ടാരക്കരയിൽ മദ്യലഹരിയിൽ മനുഷ്യ ജീവന് ഭീഷണിയായി വാഹനം ഓടിച്ച ആൾ പിടിയിൽ. ദിണ്ടുക്കൽ ദേശീയപാതയിൽ മുണ്ടക്കയത്തിന് സമീപമാണ് സംഭവം. കുമളി ഒന്നാം മൈൽ സ്വദേശി ഷിജിൻ ഷാജിയെയാണ് കൊടുകുത്തിയിൽ വച്ച് പൊലീസ് പിടികൂടിയത്. കുമളിയിൽ ഗുരു എന്ന പേരിൽ ഡ്രൈവിംഗ് സ്‌കൂൾ നടത്തിവരുന്നയാളാണ് പ്രതിയെന്നാണ് വിവരം.
എന്നാൽ ഡ്രൈവിംഗ് സ്‌കൂളിന്‍റെ ഉടമയാണ് എന്ന കാര്യത്തിലും ലൈസൻസ് ഇയാളുടെ പേരിലാണോ എന്ന കാര്യത്തിലും സ്ഥിതീകരണം ഉണ്ടായിട്ടില്ല. അതേസമയം ഡ്രൈവിംഗ് സ്‌കൂളിന്‍റെ ലൈസൻസ് റദ്ദാക്കിയതായി ചില സ്ഥിരീകരിക്കാത്ത വിവരങ്ങൾ പുറത്തുവരുന്നുണ്ട്. ഇന്ന് ഉച്ചയ്ക്കുശേഷം രണ്ടരയോടെ ആയിരുന്നു സംഭവം. ദേശീയപാതയിൽ അപകടകരമായ രീതിയിൽ കാർ ഡ്രൈവിംഗ് നടത്തിയതിന്‍റെ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. സംഭവത്തിൽ കാറിന്‍റെ നമ്പർ കേന്ദ്രീകരിച്ച് പെരുവന്താനം പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ കണ്ടെത്തിയത്.
യ്യുക