കോഴിക്കോട്: അമീബിക് മസ്‌തിഷ്‌ക ജ്വരം ബാധിച്ച് ചികിത്സയിലായിരുന്ന രണ്ട് കുട്ടികളില്‍ ഒരാള്‍ മരിച്ചു. 12 വയസുകാരനായ ഇ പി മൃദുല്‍ ആണ് മരിച്ചത്. ഇന്നലെ (ജൂലൈ 3) രാത്രിയാണ് മരണം സംഭവിച്ചത്.
ഇതോടെ അമീബിക് മസ്‌തിഷ്‌ക ജ്വരം ബാധിച്ച് അടുത്തിടെ സംസ്ഥാനത്ത് മരിച്ച കുട്ടികളുടെ എണ്ണം മൂന്നായി. ഫാറൂഖ് കോളജ് പരിസരത്തെ അച്ചംകുളത്തില്‍ നിന്നാണ് കുട്ടികളില്‍ അമീബ കയറിയത് എന്നാണ് വിലയിരുത്തല്‍. ഇതോടെ ഇവർ കുളിച്ച അച്ചംകുളം അടച്ചു.
പഞ്ചായത്ത് ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി യോഗം ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തുകയും പരിസരത്തെ കുളങ്ങളിലെ വെള്ളത്തിന്‍റെ സാമ്പിളുകൾ ശേഖരിച്ച് പരിശോധനയ്ക്ക് അയക്കുകയും ചെയ്‌തിട്ടുണ്ട്.

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക