Monday, 1 July 2024

ഇന്ത്യയിൽ മെയ് മാസത്തിൽ നിരോധിച്ചത് 66 ലക്ഷം വാട്‌സ്ആപ്പ് അക്കൗണ്ടുകള്‍

SHARE


ന്യൂഡൽഹി: ഇന്ത്യയിൽ 66 ലക്ഷത്തിലധികം അക്കൗണ്ടുകൾ നിരോധിച്ച്‌ മെറ്റ ഉടമസ്ഥതയിലുള്ള വാട്ട്‌സ്ആപ്പ്. രാജ്യത്തെ നിയമങ്ങൾ ലംഘിച്ചതിനാണ്‌ നിരോധനം. നിരോധിക്കപ്പെട്ട 6,620,000 വാട്ട്‌സ്ആപ്പ് അക്കൗണ്ടുകളിൽ 1,255,000 എണ്ണം ഉപയോക്താക്കളിൽ നിന്ന് റിപ്പോർട്ടുകൾ വരുന്നതിന് മുമ്പ് തന്നെ ബ്ലോക്ക് ചെയ്‌തതായി സോഷ്യൽ മീഡിയ കമ്പനി പ്രസ്‌താവനയിൽ അറിയിച്ചു.
ഇന്ത്യയിൽ 550 ദശലക്ഷത്തിലധികം ഉപയോക്താക്കളാണ് വാട്ട്‌സ്ആപ്പിനുള്ളത്. വിവിധ അക്കൗണ്ടുകള്‍ക്കെതിരെ രാജ്യത്ത് 13,367 പരാതികൾ ലഭിച്ചു. 2021ലെ ഇന്ത്യൻ ഐടി റൂൾസ് അനുസരിച്ച് വാട്‌സ്ആപ്പിന് രാജ്യത്തെ ഗ്രീവൻസ് അപ്പലേറ്റ് കമ്മിറ്റിയിൽ നിന്ന് 11 ഓർഡറുകൾ ലഭിക്കുകയും രണ്ടും പാലിക്കുകയും ചെയ്‌തു.
ഏപ്രിലിൽ, മെറ്റയുടെ ഉടമസ്ഥതയിലുള്ള പ്ലാറ്റ്‌ഫോം രാജ്യത്ത് 71 ലക്ഷത്തിലധികം അക്കൗണ്ടുകൾ നിരോധിച്ചു. പ്ലാറ്റ്‌ഫോമിന് മാർച്ചിൽ റെക്കോഡ് 10,554 പരാതി റിപ്പോർട്ടുകൾ ലഭിച്ചു. അതേസമയം ഉപയോക്തൃ ഫീഡ്‌ബാക്കിൽ ശ്രദ്ധ ചെലുത്തുകയും തെറ്റായ വിവരങ്ങൾ തടയുകയും സൈബർ സുരക്ഷ പ്രോത്സാഹിപ്പിക്കുന്നതായും വാട്ട്‌സ്ആപ്പ് വ്യക്തമാക്കി.

 


ഗ്രൂപ്പിൽ അംഗമാകുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 


SHARE

Author: verified_user