Wednesday, 17 July 2024

കാനറ ബാങ്ക് വനിതകൾക്ക് മാത്രമായി ഒരു പുതിയ സേവിംഗ്സ് അക്കൗണ്ട് " Angel "

SHARE


Eranakulam, News, General News

July - 17 Thursday 

കാനറ ബാങ്ക് പുതുതായി വനിതകൾക്ക് മാത്രമായി ഒരു പുതിയ സേവിംഗ്സ് അക്കൗണ്ട് തുടങ്ങിയ വിവരം സന്തോഷപൂർവ്വം, അതിലേറെ അഭിമാനപൂർവ്വം അറിയിക്കാൻ ആണ് ഈ സന്ദേശം . 

ഇന്ത്യയിൽ ആദ്യമായി ഇങ്ങനെ പ്രത്യേകത ഉള്ള ഒരു സേവിംഗ്സ് അക്കൗണ്ട് ബാങ്ക് ആണ് തുടങ്ങുന്നത് എന്നതാണ് ഇതിലെ അഭിമാനകരമായ കാര്യം. കാനറ എയ്ഞ്ചൽ ( Canara Angel) എന്ന പേരിൽ അറിയപ്പെടുന്ന ഈ അക്കൗണ്ട് മൂന്ന് തരം ഉണ്ട്. 

ഈ അക്കൗണ്ടിന്റെ പ്രത്യേകത ഈ അക്കൗണ്ട് നിങ്ങൾ തുടങ്ങുമ്പോൾ ഫ്രീ കാൻസർ coverage ഇതിനോടൊപ്പം നിങ്ങൾക്ക് ലഭിക്കും എന്നതാണ്. 3 ലക്ഷം രൂപ മുതൽ 10 ലക്ഷം രൂപ വരെ നിങ്ങളുടെ ജീവിതത്തിന്റെ ഏതെങ്കിലും ഘട്ടത്തിൽ നിങ്ങൾക്ക് കാൻസർ രോഗം പിടിപെട്ടാൽ ചികിത്സക്ക് ഈ അക്കൗണ്ട് ഉണ്ടെങ്കിൽ നിങ്ങൾക്ക് ലഭിക്കുന്നതാണ്. ( 70 വയസ്സ് വരെയാണ് ഈ അക്കൗണ്ട് തുടങ്ങാൻ പറ്റുന്ന പ്രായ പരിധി, കാൻസർ കവർ ലഭിക്കുന്നതും ആ പ്രായം വരെ ആണ്). 

ഇതോടൊപ്പം അക്കൗണ്ട് ഹോൾഡർ ക്ക് 8 മുതൽ 26 ലക്ഷം വരെ അപകട മരണ ഇൻഷുറൻസ്, ഭർത്താവിന് 2 ലക്ഷം അപകട മരണ ഇൻഷുറൻസ്, ഭർത്താവിന് 4 ലക്ഷം എയർ ആക്സിഡന്റ് ഇൻഷുറൻസ്, ഫ്രീ പ്ലാറ്റിനം എടിഎം കാർഡ് ( വാർഷിക ഫീസ് ഇല്ലാതെ) , ഫ്രീ ലോക്കർ ഓപ്പറേഷൻ( പരിധിയില്ലാതെ) തുടങ്ങിയ അനേകം പ്രത്യേകതകൾ ഈ അക്കൗണ്ട് ഓപ്പൺ ചെയ്യുന്ന വനിതകൾക്ക് ലഭിക്കുന്നതാണ്. 

ഈ അക്കൗണ്ട് ന്റെ ബെനിഫിറ്റ്സ് പരമാവധി നിങ്ങൾ ഓരോരുത്തരും ഉപയോഗപ്പെടുത്തുക. നിലവിൽ സാധാരണ സേവിംഗ്സ് അക്കൗണ്ട് ഉപയോഗിക്കുന്ന സ്ത്രീകൾ എത്രയും പെട്ടെന്ന് angel അക്കൗണ്ട് ലേക്ക് മാറുക. ഇന്ത്യയിൽ ആദ്യമായി ആണ് 10 പൈസ ഇൻഷുറൻസ് പ്രീമിയം 


അടക്കാതെ ഒരു സ്ഥാപനം കാൻസർ കവർ പോളിസി നൽകുന്നത് എന്ന് മനസ്സിലാക്കി ഈ സൗജന്യം എല്ലാ കുടുംബങ്ങളും ഉപയോഗപ്പെടുത്തണം എന്ന് അഭ്യർത്ഥിക്കുന്നു. 
അക്കൗണ്ട് Canara Angel അക്കൗണ്ടിലേക്ക് മാറി തുടങ്ങാൻ 2 ഫോട്ടോ, ഒറിജിനൽ ആധാർ, pan( ഉണ്ടെങ്കിൽ), ഇവയുടെ ഓരോ കോപ്പി എന്നിവ സഹിതം ഈ ദിവസങ്ങളിൽ Canara Bank ശാഖ സന്ദർശിക്കുക. 




                           ❣️
SHARE

Author: verified_user