തിങ്കളാഴ്‌ച തന്നെ ഇരുവഴിഞ്ഞിപ്പുഴ കലങ്ങിയൊഴുകുന്നതു കണ്ടപ്പോള്‍ നാട്ടിലെ മുതിര്‍ന്നവര്‍ക്ക് സംശയം തോന്നിയിരുന്നു. കനത്ത മഴ തുടരുന്നതു കൊണ്ടാവാമെന്ന ധാരണയില്‍ പലരും അത് സാരമായെടുത്തില്ല. പക്ഷേ സൗത്ത് വയനാട് ഫോറസ്റ്റ് ഡിവിഷനിലെ മേപ്പാടി റേഞ്ചിലുള്ള വെള്ളരിമലയില്‍ ഉണ്ടായ ആദ്യ ഉരുള്‍പൊട്ടലുകളായിരുന്നു ആ കലക്കവെള്ളത്തില്‍ കണ്ടത്. വെള്ളരിമലയില്‍ നിന്നെത്തിയ പാറക്കല്ലുകളും കടപുഴകിയെത്തിയ മരങ്ങളും ഇരുവഴിഞ്ഞിപ്പുഴയുടെ പരപ്പ് പതുക്കെ കൂട്ടിക്കൊണ്ടിരുന്നു. ചൊവ്വാഴ്‌ച പുലര്‍ച്ചെ വീണ്ടും ഉരുള്‍പൊട്ടിയതോടെ പിന്നെ പുഴയുടെ ഗതിയാകെ മാറി. ഒലിച്ചുചാട്ടം, സ്വര്‍ഗം കുന്ന്, മസ്‌തകപ്പാറ, മുത്തപ്പന്‍പുഴ, മരിപ്പുഴ ട്രക്കിങ്ങുകാരുടെ ഇഷ്‌ട മേഖലയായിരുന്നു ഇത്. ഇന്ന് ഇത് മരണം താണ്ഡവമായിയ ദുരന്ത ഭൂമിയാണ്.
അതിസാഹസികമായ രക്ഷാദൗത്യം : ചൂരല്‍മലയില്‍ നിന്ന് മുണ്ടക്കൈയിലേക്ക് പോകാന്‍ മുമ്പൊക്കെ ഇരുവഴഞ്ഞിപ്പുഴ കടക്കണമായിരുന്നു. പുഴയ്ക്കക്കരെ കടക്കാന്‍ ഉണ്ടായിരുന്ന ചെറുപാലമായിരുന്നു ഇരു കരകളും തമ്മിലുള്ള കണ്ണി. ഇപ്പോള്‍ പാലവുമില്ല കണ്ണിയുമില്ല. ഉരുളെടുത്ത മുണ്ടക്കൈയിലേക്ക് എത്താന്‍ വഴിയില്ലാതെ പകച്ചു നില്‍ക്കുകയായിരുന്നു രക്ഷാദൗത്യത്തിന്‍റെ ആദ്യ ദിനം. അതിസാഹസികമായി മറുകരയെത്തി കെട്ടിയുറപ്പിച്ച വടത്തില്‍ പിടിച്ച് സൈനികരും രക്ഷാപ്രവര്‍ത്തകരും അതീവ ജാഗ്രതയോടെ മറുകരയിലേക്ക്. അങ്ങനെ മുണ്ടക്കൈയിലെത്തിയ സൈന്യത്തിന് അവിടെ ഏറെ ചെയ്യാനുണ്ടായിരുന്നു.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക