Friday, 12 July 2024

ബൈക്കില്‍ തീ തുപ്പുന്ന സൈലന്‍സര്‍, നഡുറോഡില്‍ അഭ്യാസം; യുവാവിന്‍റെ 'പൂട്ടി' എംവിഡി

SHARE


 എറണാകുളം : ഇരുചക്ര വാഹനത്തിൽ അഭ്യാസപ്രകടനം നടത്തിയ യുവാവിൻ്റെ ലൈസൻസ് സസ്പെൻഡ് ചെയ്‌ത് മോട്ടോർ വാഹന വകുപ്പ്. കൊച്ചി നഗരത്തിൽ തീ തുപ്പുന്ന സൈലൻസർ ഘടിപ്പിച്ച് ബൈക്കിൽ അഭ്യാസ പ്രകടനം നടത്തിയ യുവാവിൻ്റെ ലൈസൻസാണ് സസ്പെൻഡ് ചെയ്‌തത്. തിരുവനന്തപുരം സ്വദേശി കിരണിൻ്റെ ലൈസൻസ് മൂന്ന് മാസത്തേയ്ക്കാണ് സസ്പെൻഡ് ചെയ്‌തത്.
എണ്ണായിരം രൂപ പിഴയടയ്ക്കാനും മോട്ടോർ വാഹന വകുപ്പ് നിർദേശം നൽകി. തീ തുപ്പുന്ന ബൈക്കിൽ കിരൺ നഗരത്തിലൂടെ യാത്ര ചെയ്യുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചിരുന്നു. ഇതോടെയാണ് മോട്ടോർ വാഹന വകുപ്പ് സംഭവത്തിൽ കേസെടുത്ത് അന്വേഷണം തുടങ്ങിയത്. നിയമ ലംഘനം ബോധ്യമായതോടെയാണ് കർശന നടപടികളിലേക്ക് മോട്ടോർ വാഹന വകുപ്പ് കടന്നത്.
രൂപമാറ്റം വരുത്തിയ വാഹനങ്ങൾ ഒരു കാരണവശാലും റോഡിൽ അനുവദിക്കരുതെന്ന് കഴിഞ്ഞ ദിവസവും ഹൈക്കോടതി നിർദേശിച്ചിരുന്നു. ഹൈക്കോടതി സ്വമേധയാ എടുത്ത കേസിൽ അനധികൃതമായി പൊലീസ് ഉദ്യോഗസ്ഥർ ബീക്കൺ ലൈറ്റ് ഉപയോഗിക്കുന്നതിനെതിനെയും കോടതി വിമർശനമുന്നയിച്ചു. അനധികൃതമായി ബോർഡ് വച്ച് വാഹനങ്ങൾ ഓടിക്കുന്നതിനെയും കോടതി ശക്തമായി വിമർശിച്ചിരുന്നു. നാളെ ഇതുമായി ബന്ധപ്പെട്ട കേസ് ഹൈക്കോടതി വീണ്ടും പരിഗണിക്കും.

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 



 യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക


 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 


SHARE

Author: verified_user