ഗുവാഹത്തി: മണിപ്പൂരിലെ കാങ്‌പോക്പി ജില്ലയിൽ വെടിവെപ്പുണ്ടായതിനെത്തുടര്‍ന്ന് മൂന്ന് പേരെ അറസ്റ്റ് ചെയ്തതായി പൊലീസ്.
ഇവരിൽ നിന്ന് മൂന്ന് മിലിട്ടറി ഗ്രേഡ് തോക്കുകളും 1,300 ലധികം ബുള്ളറ്റുകളും പിടിച്ചെടുത്തു. തീവ്രവാദ വിരുദ്ധ സംഘടനയായ ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) നൽകിയ വിവരത്തിൻ്റെ അടിസ്ഥാനത്തിലാണ് ഓപ്പറേഷൻ ആരംഭിച്ചതെന്ന് പൊലീസ് പറഞ്ഞു. സുരക്ഷാ സേന അറസ്റ്റ് ചെയ്ത മൂന്ന്പേരെയും മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് നൂറുകണക്കിന് പ്രതിഷേധക്കാർ കാംഗ്‌പോപിയിലെ എസ്‌പിയുടെ ഓഫീസിന് മുന്നിൽ തടിച്ചുകൂടി.
എൻഐഎയുടെ രഹസ്യാന്വേഷണ വിവരങ്ങളുടെ അടിസ്ഥാനത്തിൽ മണിപ്പൂർ പൊലീസും സിആർപിഎഫും സംയുക്തമായാണ് ഓപ്പറേഷൻ നടത്തിയതെന്ന് മണിപ്പൂർ പാെലീസ് ചൊവ്വാഴ്ച വൈകുന്നേരം സാമൂഹ്യമാധ്യമത്തില്‍ കുറിച്ചു. ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക