Friday, 12 July 2024

പത്തനംതിട്ടയിൽ മെഡിക്കൽ വിദ്യാർഥിക്ക് ഭക്ഷ്യ വിഷബാധ; നഗരസഭ അധികൃതർ ഹോട്ടൽ പൂട്ടിച്ചു

SHARE


 പത്തനംതിട്ട : മഹാരാഷ്ട്ര സ്വദേശിയായ ആയുർവേദ മെഡിക്കൽ വിദ്യാർഥിക്ക് ഭക്ഷ്യ വിഷബാധയേറ്റതിനെ തുടർന്ന് പന്തളത്തെ ഒരു ഹോട്ടൽ, അധികൃതർ നോട്ടിസ് നൽകി പൂട്ടിച്ചു. പന്തളം മന്നം ആയുർവേദ മെഡിക്കല്‍ കോളജിലെ ബിഎഎംഎസ് ഒന്നാം വർഷ വിദ്യാർഥിയായ പ്രഥമേഷിന് ആണ് ഭക്ഷ്യ വിഷബാധയേറ്റത്. വൃത്തിഹീനമായ ചുറ്റുപാടില്‍ പ്രവര്‍ത്തിച്ചിരുന്ന ഫലക് മജ്‌ലിസ് ഹോട്ടല്‍ ആണ് ആരോഗ്യ വിഭാഗം പൂട്ടിച്ചത്.
പന്തളത്തുള്ള ഫലഖ് ഹോട്ടലില്‍ നിന്നും ഭക്ഷണം കഴിച്ചിരുന്നതായി പ്രഥമേഷ് സുഹൃത്തുക്കളോട് പറഞ്ഞിരുന്നു. ഇതിനെ തുടർ‌ന്ന് പന്തളം നഗരസഭ ആരോഗ്യ വിഭാഗം ഹോട്ടലിൽ പരിശോധന നടത്തി. പരിശോധനയിൽ ഹോട്ടൽ വൃത്തിഹീനമായ സാഹചര്യത്തിലാണ് പ്രവർത്തിക്കുന്നതെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നടപടി.
മാത്രമല്ല ശുചിമുറിയുടെ പൈപ്പിനോട് ചേര്‍ന്ന് മസാല പുരട്ടി വച്ച നിലയിലാണ് ഇവിടെ നിന്ന് ഇറച്ചി കണ്ടെത്തിയത്. മതിയായ ലൈസൻസ് ഇല്ലാതെയാണ് ഹോട്ടൽ പ്രവർത്തിച്ചു വന്നതെന്നും കണ്ടെത്തി.

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 



 യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക


 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 


SHARE

Author: verified_user