ചങ്ങനാശ്ശേരിയിൽ രണ്ട് കേസുകളിലായി കഞ്ചാവ് വിൽപ്പന നടത്തിയ രണ്ടുപേരെ എക്സൈസ് അറസ്റ്റ് ചെയ്തു. എക്സൈസ് സര്‍ക്കിള്‍ ഇൻസ്‌പെക്ടർ ബിനു.ജെ.എസും പാർട്ടിയും ചേർന്നു നടത്തിയ പട്രോളിംഗിലാണ് യുവാക്കളെ കഞ്ചാവുമായി പൊക്കിയത്. വാകത്താനം സ്വദേശി ഷിജോ പി മാത്യു എന്നയാളെ 1.1 കിലോഗ്രാം കഞ്ചാവുമായും, പള്ളിക്കാട് സ്വദേശി റെനീഷ് കെ രാജ് എന്നയാളെ 1.124 കിലോഗ്രാം കഞ്ചാവുമായുമാണ് അറസ്റ്റ് ചെയ്തത്.
ഇവർ കഴിഞ്ഞ ഒരു മാസമായി എക്സൈസിന്റെ നിരീക്ഷണത്തിൽ ആയിരുന്നു. ബഹു കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാന്റ്‌ചെയ്തു . റെയ്ഡിൽ അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ ഉണ്ണികൃഷ്ണൻ എ എസ് സിവിൽ എക്സൈസ് ഓഫീസർമാരായ ഷിജു കെ അമൽദേവ് . ഗോപകുമാർ പി ബി ഡ്രൈവർ റോഷി വർഗീസ് എന്നിവർ പങ്കെടുത്തു
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക