പാലാ മഹാത്മാഗാന്ധി ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനം ജ്വലിതം 2024 എന്ന പേരിൽ പാല പോലീസ് സ്റ്റേഷൻ ASI നിസ.പി.എസ് നിർവഹിച്ചു. ചടങ്ങിൽ പാലാ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ബൈജു കൊല്ലംപറമ്പിൽ അധ്യക്ഷനായിരുന്നു. വാർഡ് കൗൺസിലർ ബിജി ജോജോ മുഖ്യ പ്രഭാഷണം നടത്തുകയും ചെയ്തു.
ദീപ്ത്.ആർ (പാലാ ജനമൈത്രി സീനിയർ സിവിൽ പോലീസ് ഓഫീസർ), റീന മോൾ എബ്രഹാം( പ്രിൻസിപ്പൽ ഇൻ ചാർജ് MGGHSS PALA ), ആശ ടിവി വിദ്യാരംഗം കൺവീനർ മറ്റ് അധ്യാപകർ തുടങ്ങിയവർ ആശംസകൾ അറിയിച്ചു സംസാരിച്ചു. സ്കൂൾ എച്ച് എം ഇൻ ചാർജ് ശ്രീകല.കെ,സ്വാഗതം ആശംസിക്കുകയും സീനിയർ അധ്യാപകൻ കെ. റ്റി.സുനിൽ കൃതജ്ഞത രേഖപ്പെടുത്തുകയും ചെയ്തു.
ഈ ചടങ്ങിൽ ബാലവേല വിരുദ്ധ ദിനത്തോട് അനുബന്ധിച്ച് പാലാ ലേബർ ഓഫീസിന്റെ നേതൃത്വത്തിൽ നടത്തിയ പോസ്റ്റർ രചന മത്സരത്തിന്റെയും പാലാ ചൈൽഡ് ഫ്രണ്ട്‌ലി പോലീസ് നടത്തിയ വിവിധ മത്സരങ്ങളുടെയും സമ്മാനവിതരണവും നടത്തി. കുട്ടികളുടെ വിവിധ കലാപരിപാടികൾ കൊണ്ട് ചടങ്ങ് മികവുറ്റതായി.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക