സ്ഥാപകൻ പവല്‍ ദുറോവിനെ പാരിസിൽ അറസ്റ്റ് ചെയ്ത പശ്ചാത്തലത്തിൽ മെസേജിംഗ് സോഷ്യൽ മീഡിയ ആപ്പായ ടെലിഗ്രാം ഇന്ത്യയിൽ നിരോധിക്കാൻ സാധ്യതയെന്ന് റിപ്പോർട്ടുകൾ. ടെലിഗ്രാം വഴി നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത് അറിഞ്ഞിട്ടും തടയാന്‍ നടപടി സ്വീകരിച്ചില്ലെന്നതാണ് ദുറോവിനെതിരെയുള്ള ആരോപണം. മയക്കുമരുന്ന് കടത്ത്, കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്തതിന്റെ ചിത്രങ്ങളുടെ പ്രചാരണത്തിന് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോം പ്രോത്സാഹനമായി എന്ന് കണ്ടെത്തിയതിനെ തുടർന്നാണ് അറസ്റ്റ്.
ഗുരുതര കുറ്റകൃത്യങ്ങൾ, ചൂതാട്ടം, ഷെയർ മാർക്കറ്റ് തട്ടിപ്പ് എന്നിവയുമായി ബന്ധപ്പെട്ട് ഇന്ത്യയിൽ നിരീക്ഷണത്തിൽ തുടരുന്നതിടയിലാണ് സ്ഥാപകൻ അറസ്റ്റിലായിരിക്കുന്നത്ത്. ഏറ്റവും കൂടുതൽ പ്രചാരമുള്ള ജനപ്രിയ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ ഒന്നായ ടെലിഗ്രാമിന് രാജ്യത്ത് 50 ലക്ഷം ഉപയോക്താക്കളാണ് ഉള്ളത്. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള ഇന്ത്യൻ സൈബർ ക്രൈം കോർഡിനേഷൻ സെൻ്റർ (I4C) ഇലക്‌ട്രോണിക്‌സ് ആൻഡ് ഇൻഫർമേഷൻ ടെക്‌നോളജി മന്ത്രാലയവും (MeitY) ആണ് ടെലഗ്രാമിനെപ്പറ്റി പരിശോധിക്കുന്നത്. ആരോപണത്തിൽ കുറ്റകൃത്യങ്ങൾക്ക് വേദിയൊരുക്കുന്നു എന്നത് കണ്ടെത്തിയാൽ നിരോധന മടക്കമുള്ള നടപടികളിലേക്ക് സർക്കാർ കടക്കുമെന്നാണ് റിപ്പോർട്ടുകൾ. യുജിസി നെറ്റ് പരീക്ഷ ചോദ്യപേപ്പർ ഈ പ്ലാറ്റ്‌ഫോം വഴി ചോർന്നതടക്കമുള്ള സംഭവങ്ങൾക്ക് ശേഷം നീരീഷണം കൂടുതല്‍ ശക്തമായിരുന്നു. ടെലിഗ്രാമിനെതിരെ നിരവധി പരാതികൾ ഉയർന്നിട്ടും ഇന്ത്യയില്‍ ഓഫീസുകളൊന്നും ഇല്ലാത്തിനാൽ പ്രവർത്തനങ്ങള്‍ ഇതുവരെ ട്രാക്ക് ചെയ്യാൻ കഴിഞ്ഞിരുന്നില്ല.
കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്യുന്ന പോസ്റ്റുകൾ നീക്കം ചെയ്യാൻ കഴിഞ്ഞ വർഷം ഒക്ടോബറിൽ ഐടി മന്ത്രാലയം ടെലിഗ്രാമിന് നോട്ടീസ് നൽകിയിരുന്നു. പൈറസിയും വ്യാജ നിക്ഷേപ പദ്ധതികളും തീവ്രവാദ പ്രവര്‍ത്തനങ്ങളും ആപ്പുവഴി നടക്കുന്നുണ്ടെന്നും കണ്ടെത്തിയിട്ടുണ്ട്. ടെലിഗ്രാമിലെ ഗ്രൂപ്പുകളും അതിലെ ആക്ടിവിറ്റികളുമെല്ലാം കർശന പരിശോധനയ്ക്ക് വിധേയമാക്കി കൊണ്ടിരിക്കുകയാണ് എന്നാണ് റിപ്പോർട്ടുകൾ. വിവിധ ഗ്രൂപ്പുകൾ സംശയത്തിൻ്റെ നിഴലിലാണ്. കുട്ടികളുടെ അശ്ലീല ദൃശ്യങ്ങളും സിനിമകളുടെയും വ്യാജപതിപ്പുകളും വ്യാപകമായി പങ്കുവയ്ക്കുന്നത് ഇത്തരം ഗ്രൂപ്പുകൾ വഴിയാണ്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക