വര്‍ക്കല : തിരുവനന്തപുരം വര്‍ക്കലയിൽ പട്ടാപ്പകൽ വീടിനകത്ത് കയറി വൃദ്ധയുടെ കണ്ണിൽ മുളകുപൊടി വിതറി സ്വര്‍ണമാല മോഷ്ടിച്ച യുവാവ് പിടിയിൽ. വർക്കല ഇലകമണ്ണിൽ ആണ് സംഭവം. മോഷണം നടന്ന് അര മണിക്കൂറിനുള്ളിൽ പ്രതിയെ അയിരൂർ പൊലീസ് പിടികൂടി. വൃദ്ധയുടെ അയൽവാസിയായ ആരോമൽ എന്ന യുവാവാണ് പിടിയിലായത്. കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് 12 മണിയോടെയാണ് സംഭവം. ഇലകമൺ ബിന്ദു നിവാസിൽ 64 കാരിയായ സുലഭയുടെ സ്വർണ്ണമാലയാണ് അയൽവാസിയായ യുവാവ് മോഷ്ടിച്ചത്.
രാവിലെ 12 മണിയോടയാണ് 64 വയസ്സുകാരി സുലഭയുടെ മൂന്നേ മുക്കാൽ പവൻറെ സ്വർണ മാല പ്രതി കവർന്നത്. മകളുടെ വീട്ടിലേക്ക് പോകാൻ ഒരുങ്ങവേ വീടിന്റെ അടുക്കള ഭാഗത്ത് കൂടി എത്തിയ പ്രതി കൈയിൽ കരുതിയിരുന്ന മുളക് പൊടി വീട്ടമ്മയുടെ കണ്ണിൽ വിതറുകയും തോർത്തു കൊണ്ട് മുഖം മൂടുകയും ചെയ്തു. ഇതിനു ശേഷം മൂന്നേ മുക്കാൽ പവൻറെ സ്വർണ മാല മാല പൊട്ടിച്ച ശേഷം നിമിഷങ്ങൾക്കുള്ളിൽ യുവാവ് ഓടി മറഞ്ഞു. നിലവിളി കേട്ട് എത്തിയ നാട്ടുകാരാണ് വിവരം അയിരൂർ പൊലീസിൽ അറിയിക്കുന്നത്.
വിവരമറിഞ്ഞ് സ്ഥലത്തെത്തിയ അയിരൂർ പൊലീസ് പ്രതിയെ പിടികൂടാനെടുത്ത് അരമണിക്കൂർ മാത്രമാണ്. മോഷ്ടാവിന്റെ മുഖം വ്യക്തമായി കണ്ടില്ലെന്ന് സുലഭ പറഞ്ഞെങ്കിലും അയൽവാസിയായ യുവാവിനെ സുലഭയ്ക്ക് സംശയം ഉണ്ടെന്ന് സുലഭ പോലീസിനോട് പറഞ്ഞു. കയ്യിൽ കരുതിയിരുന്ന മുളകുപ്പൊടി അടങ്ങിയ പൊതി അടുക്കള വാതിലിൽ വച്ചതിനുശേഷം അല്‍പ്പം കയ്യിൽ എടുത്താണ് കൃത്യം നടത്താനായി പ്രതി സുലഭയുടെ കണ്ണിൽ തേച്ചത്. പരിസരത്ത് തെരച്ചിൽ നടത്തിയ പൊലീസ് പേപ്പറിന്‍റെ പകുതി ഭാഗം തൊട്ടടുത്ത വീട്ടിൽ നിന്നും കണ്ടെടുത്തു. തുടര്‍ന്ന് വീട്ടിനുള്ളിലെ തെരച്ചിലിൽ അയല്‍വാസിയായ ആരോമലിനെ പിടികൂടുകയായിരുന്നു. വീടിന് സമീപം പാർക്ക് ചെയ്തിരുന്ന ആഡംബര ബൈക്കിൽ നിന്നും മോഷ്ടിച്ച മാല പോലീസ് കണ്ടെടുക്കുകയും ചെയ്തു. അയിരൂർ എസ്. എച്ച് ഓ ശ്യാം, എ എസ് ഐ ഷിർജു, ബിനു, വിഷ്ണു, അനിൽകുമാർ, ഷൈൻ എന്നിവരടങ്ങുന്ന പൊലീസ് സംഘമാണ് സംഭവസ്ഥലത്തെത്തി സമർത്ഥമായ അന്വേഷണത്തിലൂടെ പ്രതിയെ പിടികൂടിയത്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക