Monday 12 August 2024

ദേശീയപാതയിൽ പിൻകാലിന് പരിക്കേറ്റ നിലയിൽ പുലി; വാഹനമിടിച്ചതെന്ന് സംശയം

SHARE


ഇടുക്കി: കൊച്ചി-ധനുഷ്കോടി ദേശീയപാതയിൽ പിൻകാലിന് പരിക്കേറ്റ നിലയിൽ പുലിയെ കണ്ടെത്തി. തമിഴ്‌നാടിന്‍റെ ഭാഗമായ ബോഡിമെട്ട് ചുരം റോഡിൽ പന്ത്രണ്ടാം വളവിന് സമീപമാണ് സംഭവം. ഇന്നലെ (ഓഗസ്റ്റ് 10) രാത്രി മണിക്ക് ഇതുവഴി പോയ ജീപ്പ് യാത്രികരാണ് പുലിയെ കണ്ടത്. റോഡിന് നടുവിൽ കിടന്ന പുലിയുടെ പിൻകാലിന് പരിക്കേറ്റതിനാൽ മുടന്തിയാണ് നടന്നുനീങ്ങിയത്. ഒരു വയസിലധികം പ്രായമുള്ള പുലിയെ അജ്ഞാത വാഹനം തട്ടിയതാണെന്നാണ് തമിഴ്‌നാട് വനംവകുപ്പിന്‍റെ പ്രാഥമിക നിഗമനം. കാട്ടുപോത്ത് ഉൾപ്പെടെയുള്ള വന്യമൃഗങ്ങളെ ഈ റോഡിൽ പതിവായി കാണാമെങ്കിലും ആദ്യമായാണ് പുലിയെ കാണുന്നതെന്ന് നാട്ടുകാർ പറയുന്നു.


 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 



 യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 



SHARE

Author: verified_user