Monday, 12 August 2024

തകഴിയിൽ നവജാത ശിശുവിനെ കുഴിച്ചുമൂടിയ സംഭവം: മൃതദേഹം കണ്ടെത്തി

SHARE


ആലപ്പുഴ: തകഴിയിൽ നവജാത ശിശുവിനെ കുഴിച്ചിട്ട സംഭവത്തിൽ കുഞ്ഞിന്‍റെ മൃതദേഹം കണ്ടെത്തി. കസ്‌റ്റഡിയിലുള്ള യുവാവുമായി നടത്തിയ തെളിവെടുപ്പിലാണ് മൃതദേഹം കണ്ടെത്തിയത്. ആലപ്പുഴ തകഴി കുന്നമ്മയിലാണ് സംഭവം. സംഭവം കൊലപാതകമാണോ എന്ന കാര്യത്തിൽ സ്ഥിരീകരണമായിട്ടില്ല. അതേസമയം കുഞ്ഞ് പ്രസവത്തിൽ മരിച്ചെന്നാണ് ചേർത്തല സ്വദേശിയായ യുവതി മൊഴി നൽകിയത്.
സംഭവത്തിൽ യുവതിയുടെ ആൺസുഹൃത്തിനെയും അയാളുടെ സുഹൃത്തിനെയും പൊലീസ് കസ്‌റ്റഡിയിലെടുത്തിരുന്നു. തോമസ് ജോസഫ്, അശോക് ജോസഫ് എന്നിവരെയാണ് കസ്‌റ്റഡിയിലെടുത്തത്. ഇരുവരും തകഴി സ്വദേശികളാണ്. കുഞ്ഞിന്‍റെ മൃതദേഹം രണ്ട് യുവാക്കളും ചേർന്ന് മറവു ചെയ്യുകയായിരുന്നു.
പൂച്ചക്കൽ സ്വദേശിനിയായ യുവതി ഓഗസ്‌റ്റ് 7ന് പ്രസവിച്ച പെൺകുഞ്ഞിനെയാണ് കുഴിച്ചുമൂടിയത്. പ്രതികളെ ചോദ്യം ചെയ്‌ത ശേഷമാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.


 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 



 യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 



SHARE

Author: verified_user