Sunday 25 August 2024

മുക്കുപണ്ടം പണയം വച്ച് ഒരു ലക്ഷം രൂപാ തട്ടിയവർ ധനകാര്യ സ്ഥാപനത്തിൽ നൽകിയത് വ്യാജ ആധാർ കാർഡ്

SHARE




വൈക്കം : വിവിധ സ്വകാര്യ പണമിടപാട് സ്ഥാപനങ്ങളിൽ മുക്കുപണ്ടം പണയം വച്ച് പണം തട്ടിയ കേസിൽ രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തു. മൂവാറ്റുപുഴ ആനിക്കാട് ഭാഗത്ത് പാണ്ടൻപാറയിൽ വീട്ടിൽ രാകേഷ് (42), കോതമംഗലം വാരപ്പെട്ടി പൊത്തനാകാവുംപടി ഭാഗത്ത് പാറേക്കുടിചാലിൽ വീട്ടിൽ ബിജു സി.എ (46) എന്നിവരെയാണ് വൈക്കം പോലീസ് അറസ്റ്റ് ചെയ്തത്. രാകേഷ് വൈക്കത്ത് പ്രവർത്തിക്കുന്ന രണ്ട് സ്വകാര്യ പണമിടപാട് സ്ഥാപനത്തിൽ നാല് പവനോളം തൂക്കം വരുന്ന മുക്കുപണ്ടം പണയം വച്ച് ഒരു ലക്ഷത്തില്‍പരം രൂപ തട്ടിയെടുക്കുകയായിരുന്നു.
ഒരു പണമിടപാട് സ്ഥാപനത്തിൽ മുക്കുപണ്ടമായ രണ്ട് വള പണയം വെച്ച് 45,000 രൂപയും, വൈക്കം ബസ്റ്റാന്റിന് സമീപമുള്ള മറ്റൊരു പണമിടപാട് സ്ഥാപനത്തിൽ രണ്ട് തവണകളായി 66,000 രൂപയുമാണ് തട്ടിയെടുത്തത്‌. അധികൃതരുടെ പരിശോധനയെ തുടർന്ന് ഇത് മുക്കുപണ്ടമാണെന്ന് തിരിച്ചറിയുകയും തുടർന്ന് പോലീസിൽ പരാതി നൽകുകയുമായിരുന്നു. പരാതിയെ തുടർന്ന് വൈക്കം പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും തുടർന്ന് രാകേഷിനെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിൽ പണയം വയ്ക്കാൻ മുക്കുപണ്ടം നൽകിയതും കൂടാതെ വ്യാജ ആധാർ കാർഡ് നിർമ്മിച്ചു നൽകിയതും ബിജുവാണെന്ന് കണ്ടെത്തുകയും,
തുടർന്ന് പോലീസ് നടത്തിയ ശക്തമായ തിരച്ചിലില്‍ ഇയാളെ പെരുമ്പാവൂരിൽ നിന്നും പിടികൂടുകയുമായിരുന്നു. വൈക്കം സ്റ്റേഷൻ എസ്.ഐ ജയകൃഷ്ണൻ എം, സി.പി.ഓ മാരായ അജീഷ്, പ്രവീണോ, സുദീപ്, അജീഷ് പി.ആർ എന്നിവർ ചേർന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്. ബിജുവിന് തടിയിട്ട പറമ്പ്, വിയപുരം, കനകക്കുന്ന്, അമ്പലപ്പുഴ,പന്തളം ഏറ്റുമാനൂർ എന്നീ സ്റ്റേഷനുകളിൽ ക്രിമിനൽ കേസ് നിലവിലുണ്ട്. ഇവരെ കോടതിയില്‍ ഹാജരാക്കി.
മലയാള സിനിമാ മേഖലയെ പിടിച്ച് കുലുക്കിയ ഹേമ കമ്മീഷൻ റിപ്പോർട്ട് സൃഷ്ട്ടിച്ച പ്രകമ്പനം തുടരുന്നു:അമ്മയുടെ ജനറൽ സെക്രട്ടറി സ്ഥാനത്ത് നിന്ന് നടന്‍ സിദ്ദിഖ് രാജിവെച്ചു
കൊച്ചി:മലയാള സിനിമാ മേഖലയെ പിടിച്ച് കുലുക്കിയ ഹേമ കമ്മീഷൻ റിപ്പോർട്ട് സൃഷ്ട്ടിച്ച പ്രകമ്പനം തുടരുന്നു .താര സംഘടനയായ അമ്മയുടെ ജനറൽ സെക്രട്ടറി സ്ഥാനത്ത് നിന്ന് നടന്‍ സിദ്ദിഖ് രാജിവെച്ചു. അമ്മ പ്രസിഡന്റ് മോഹൻ ലാലിന് സിദ്ദിഖ് രാജി കത്ത് നൽകി. യുവ നടിയുടെ ഗുരുതര ലൈംഗിക ആരോപണത്തെ തുടർന്നാണ് സിദ്ദിഖിന്‍റെ രാജി.
വളരെ ചെറിയ പ്രായത്തിലാണ് തനിക്ക് ദുരനുഭവം ഉണ്ടായതെന്ന് നടി മാധ്യമങ്ങളോട് പറഞ്ഞിരുന്നു.. ഇപ്പോഴത്തെ അമ്മ ജനറൽ സെക്രട്ടറിയുടെ ഭാഗത്തു നിന്നായിരുന്നു ദുരനുഭവം. പക്ഷേ അത് പുറത്തു പറയാൻ പോലും സമയമെടുത്തു. സിദ്ദിഖ് തന്നെ ശാരീരികമായി പീഡിപ്പിച്ചുവെന്നും നടി മാധ്യമങ്ങളോട് പറഞ്ഞു. 2019ൽ ഇതേ കുറിച്ച് സോഷ്യൽ മീഡിയയിൽ പങ്കുവെച്ച പോസ്റ്റ് ഇപ്പോൾ വീണ്ടും വൈറലായിരുന്നു. പിന്നാലെയാണ് കൂടുതൽ പ്രതികരണവുമായി താരം എത്തിയത്.
സ്വപ്നങ്ങളോടെയാണ് സിനിമ മേഖലയിലേക്ക് വന്നത്. പ്ലസ് ടു കഴിഞ്ഞു നിൽക്കുന്ന സമയത്താണ് അയാൾ ബന്ധപ്പെടുന്നത്. ഒരു സിനിമ പ്രോജക്റ്റ് ഉണ്ടെന്നും, സംസാരിക്കാം എന്നും പറഞ്ഞാണ് വിളിച്ചു വരുത്തിയത്. ഹേമ കമ്മിറ്റി റിപ്പോർട്ടിലെ കാര്യങ്ങളെ ക്രിമിനൽ ആക്റ്റിവിറ്റി എന്നു പറഞ്ഞ സിദ്ദിഖ് അങ്ങനെയെങ്കിൽ ക്രിമിനൽ അല്ലേ. നിയമനടപടിയെന്നല്ല ഇനിയൊന്നിനുമില്ല. അത്രത്തോളം ജീവിതത്തിൽ അനുഭവിച്ചു. പീഡന അനുഭവം തുറന്നു പറഞ്ഞതിന് സിനിമ മേഖലയിൽ നിന്നും തന്നെ മാറ്റി നിർത്തി.
തനിക്ക് മാത്രമല്ല തന്റെ സുഹൃത്തുക്കൾക്കും ഇദ്ദേഹത്തിന്റെ ഭാഗത്തു നിന്നും മോശം അനുഭവം ഉണ്ടായിട്ടുണ്ടെന്നും നടി പറഞ്ഞു. ഉന്നതരായ പലരിൽ നിന്നും മോശം അനുഭവം ഉണ്ടായിട്ടുണ്ടെന്നു സുഹൃത്തുക്കൾ പങ്കു വെച്ചിട്ടുണ്ട്. ഹേമ കമ്മിറ്റി റിപ്പോർട്ടിൽ വലിയ പ്രതീക്ഷയുണ്ട്. റിപ്പോർട്ടിൽ ഇനിയെന്ത് തുടനടപടി എന്നതാണ് കാര്യം. സർക്കാർ ഈ വിഷയത്തിന് മുൻഗണന നൽകണമെന്നും രേവതി സമ്പത്ത് മാധ്യമങ്ങളോട് പറഞ്ഞു.
നടിയെ ആക്രമിച്ച കേസിലെ ദിലീപിന്റെ അറസ്റ്റുമായി ബന്ധപ്പെട്ട് സിദ്ദിഖും കെപിഎസി ലളിതയും ഒരുമിച്ച് നടത്തിയ വാര്‍ത്താസമ്മേളനത്തിന്റെ വീഡിയോ പങ്കുവെച്ചുകൊണ്ടായിരുന്നു രേവതി ആരോപണവുമായെത്തിയത്. തന്റെ മകന്‍ അഭിനയിക്കുന്ന ഒരു തമിഴ് സിനിമയിലെ ഓഫറിനെക്കുറിച്ച് സംസാരിക്കാന്‍ സിദ്ദിഖ് തന്നെ ബന്ധപ്പെട്ടിരുന്നെന്ന് നടി പറയുന്നു. സിദ്ദിഖിന്റെ ‘സുഖമറിയാതെ’ എന്ന സിനിമയുടെ പ്രിവ്യൂവിന് ശേഷം തിരുവനന്തപുരത്ത് മസ്‌കറ്റ് ഹോട്ടലിലേക്ക് വരാന്‍ പറയുകയായിരുന്നുവെന്നും പോസ്റ്റിൽ  പറഞ്ഞിരുന്നു.


 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 



 യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 



SHARE

Author: verified_user