Saturday 24 August 2024

കാറിന്‍റെ ഡിക്കിയിലിരുന്ന് വിഡിയോ ചിത്രീകരണം; റാണിപുരത്ത് വിദ്യാർഥികളുടെ അപകടകരമായ ഡ്രൈവിങ്‌

SHARE


കാസർകോട് : റാണിപുരത്ത് യുവാക്കളുടെ അപകടകരമായ ഡ്രൈവിങ്‌. കാറിന്‍റെ ഡിക്കിയിൽ ഇരുന്ന് വിഡിയോ ചിത്രീകരിച്ചാണ് കോളജ് വിദ്യാര്‍ഥികള്‍ സാഹസിക യാത്ര നടത്തിയത്. സംഭവത്തിൽ രാജപുരം പൊലീസ് കേസെടുത്തു.
അഞ്ച് കോളേജ് വിദ്യാർഥികളെയും കാറും പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. റാണിപുരം - പനത്തടി റോഡിലാണ് സംഭവം. അതേ സമയം റാണിപുരം വിനോദ സഞ്ചാര മേഖലയിൽ സഞ്ചാരികൾക്ക് നിരോധനം തുടരുകയാണ്. കാട്ടാനകൾ കൂട്ടമായി മലമുകളിൽ എത്തിയത്തോടെയാണ് നിരോധനം ഏർപെടുത്തിയത്.


 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 



 യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 



SHARE

Author: verified_user