Sunday 11 August 2024

ബാഗിൽ ബോംബെന്ന് തമാശ; നെടുമ്പാശേരി വിമാനത്താവളത്തിൽ യാത്രക്കാരൻ അറസ്‌റ്റിൽ

SHARE


കൊച്ചി: നെടുമ്പാശേരിയിലെ കൊച്ചി അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ സുരക്ഷ പരിശോധനയ്‌ക്കിടെ ബോംബ് എന്ന പരാമർശം നടത്തിയ യാത്രക്കാരൻ അറസ്‌റ്റിൽ. ഇന്ന് രാവിലെ എയർ ഇന്ത്യ വിമാനത്തിൽ കൊച്ചിയിൽ നിന്ന് മുംബൈയിലേയ്ക്ക് പോകാനിരുന്ന മനോജ് കുമാർ (42) ആണ് അറസ്‌റ്റിലായത്.
പ്രീ എമ്പാര്‍ക്കേഷന്‍ സെക്യൂരിറ്റി പരിശോധന കൗണ്ടരിൽ ബാഗേജ് പരിശോധനയ്ക്കിടെ 'എന്‍റെ ബാഗയിലെന്താ ബോംബുണ്ടോ' എന്ന് മനോജ് സിഐഎസ്എഫ് ഉദ്യോഗസ്ഥനോട് ചോദിക്കുകയായിരുന്നു. ഇതാണ് അറസ്‌റ്റിലേക്ക് നയിച്ചത്.
സംഭവത്തെ തുടർന്ന് യാത്രക്കാരുടെ ക്യാബിനും നേരത്തെ പരിശോധിച്ച ബാഗേജുകളും ബോംബ് ഡിറ്റക്ഷൻ ആൻഡ് ഡിസ്‌പോസൽ സ്‌ക്വാഡ് എത്തി വീണ്ടും പരിശോന നടത്തി. ശേഷം കൃത്യ സമയത്ത് തന്നെ വിമാനം മുബൈയിലേക്ക് യാത്ര തിരിച്ചതായി എയർപോർട്ട് അധികൃതർ അറിയിച്ചു. ഭീഷണിയില്ലെന്ന് ഉറപ്പായത്തിനു ശേഷം കൂടുതൽ അന്വേഷണത്തിനായി മനോജ് കുമാറിനെ ലോക്കൽ പൊലീസിന് കൈമാറിയതായും കൊച്ചിൻ ഇൻ്റർനാഷണൽ എയർപോർട്ട് ലിമിറ്റഡ് (സിയാൽ) പ്രസ്‌താവനയിലൂടെ അറിയിച്ചു.


 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 



 യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 



SHARE

Author: verified_user