Saturday 21 September 2024

കെഎസ്ആർടിസി പ്രതിസന്ധിയിലാകുമോ? 15 വർഷകാലാവധി ഒക്ടോബറിൽ കഴിയാറാകുന്നു.

SHARE


1200 ഓർഡിനറി ബസുകളുടെ കാലാവധി അടുത്തമാസം അവസാനിക്കുന്നതോടെ പ്രതിസന്ധിയിലായി കെഎസ്ആർടിസി. ഓർഡിനറി സർവീസിന് ഉപയോഗിക്കുന്ന ഈ ബസുകളുടെ കാലാവധി 15 വർഷം കഴിഞ്ഞപ്പോൾ ഒരു വർഷം കൂടി സർക്കാർ നീട്ടിനൽകിയിരുന്നു. ഇതിനോടൊപ്പം അടുത്തമാസം ആയിരത്തിലധികം ബസുകൾ കൂടി 15 വർഷം പിന്നിടുകയാണ്. കൂടാതെ പുതിയ ബസുകൾ വാങ്ങാൻ അനുമതി ലഭിക്കാത്തതിനാൽ പ്രത്യേക ഉത്തരവിലൂടെ 280 ബസുകളുടെ കാലാവധി എട്ടുവർഷം ദീർഘിപ്പിച്ചിരുന്നു.

ബസുകൾ നിരത്തൊഴിയുന്നതോടെ സർവീസുകളെ ബാധിക്കുമെന്നും ഫണ്ട് കുറയ്ക്കരുതെന്നും വ്യക്തമാക്കി ധനവകുപ്പിന് കെഎസ്ആർടിസി കത്ത് നൽകിയിട്ടുണ്ട്. നഗരഗതാഗതത്തിന് 305 മിനിബസുകൾ വാങ്ങാൻ കരാർനടപടികളിലേക്ക് കടന്നെങ്കിലും സാമ്പത്തികപ്രതിസന്ധിയുള്ളതിനാൽ സർക്കാർ ഇക്കാര്യം നിർത്തിവയ്ക്കുമോ എന്ന് വ്യക്തമല്ല.പ്ലാൻഫണ്ടിൽ 93 കോടിരൂപ സർക്കാർ അനുവദിക്കുമെന്നാണ് പ്രതീക്ഷ. നേരത്തേ ബസ് നൽകിയ കമ്പനിക്കും കോച്ച് നിർമിച്ച സ്ഥാപനത്തിനും കുടിശ്ശിക തീർക്കാനുണ്ട്. പിഎംഇ ബസ് സേവാ പദ്ധതിപ്രകാരം ഇലക്‌ട്രിക് ബസുകൾ നൽകാൻ കേന്ദ്രം തയ്യാറാണെങ്കിലും കേരളം അതിനോട് പ്രതികരിച്ചിട്ടില്ല. ആദ്യഘട്ടത്തിൽ കേന്ദ്രത്തിന്റെ ഇ-ബസുകൾ ലഭിക്കാൻ സംസ്ഥാന ധനവകുപ്പിന്റെ ഗാരന്റി നൽകാനുള്ള നീക്കം നടന്നിരുന്നു. എന്നാൽ പിന്നീട് നടപടികളിൽ തീരുമാനമായില്ല.


 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 



 യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 



SHARE

Author: verified_user