Friday 27 September 2024

വില്‍പ്പന 48 ലക്ഷത്തിലേക്ക്‌ കടന്ന് തിരുവോണം ബമ്ബര്‍.

SHARE

തിരുവനന്തപുരം: 25 കോടി രൂപ ഒന്നാം സമ്മാനമുള്ള തിരുവോണം ബമ്ബര്‍ ടിക്കറ്റ്‌ വില്‍പ്പന 48 ലക്ഷത്തിലേക്ക്‌. ഒരു കോടി രൂപ വീതം 20 പേര്‍ക്ക്‌ രണ്ടാം സമ്മാനം, 50 ലക്ഷം രൂപ മൂന്നാം സമ്മാനം, യഥാക്രമം അഞ്ചു ലക്ഷവും രണ്ടു ലക്ഷവും നാലും അഞ്ചും സമ്മാനങ്ങളും 500 രൂപ അവസാന സമ്മാനവുമാണ്‌.

നിലവില്‍ അച്ചടിച്ച 60 ലക്ഷം ടിക്കറ്റുകളില്‍ 47,16,938 ടിക്കറ്റുകള്‍ പൊതുജനങ്ങളിലേയ്‌ക്ക് എത്തിക്കഴിഞ്ഞു, ജില്ലാ അടിസ്‌ഥാനത്തില്‍ ഇക്കുറിയും പാലക്കാട്‌ ജില്ലയാണ്‌ വില്‍പ്പനയില്‍ മുന്നില്‍ നില്‍ക്കുന്നത്‌. സബ്‌ ഓഫീസുകളിലേതുള്‍പ്പെടെ 865330 ടിക്കറ്റുകളാണ്‌ ഇവിടെ ഇതിനോടകം വിറ്റഴിക്കപ്പെട്ടത്‌. 619430 ടിക്കറ്റുകള്‍ വിറ്റഴിച്ച്‌ തിരുവനന്തപുരവും 572280 ടിക്കറ്റ്‌ വിപണിയിലെത്തിച്ച്‌ തൃശൂരും ഒപ്പമുണ്ട്‌.


കേരളത്തില്‍ മാത്രമാണ്‌ സംസ്‌ഥാന ഭാ?ഗ്യക്കുറിയുടെ വില്‍പ്പനയെന്നും പേപ്പര്‍ ലോട്ടറിയായി മാത്രമാണ്‌ വില്‍ക്കുന്നതെന്നും കാട്ടി അവബോധ പ്രചരണം വകുപ്പ്‌ ഊര്‍ജ്‌ജിതപ്പെടുത്തിയിട്ടുണ്ട്‌. ഹിന്ദിയ്‌ക്കൊപ്പം, തമിഴ്‌ ഭാഷയിലും വ്യാജ ലോട്ടറിക്കെതിരേയുള്ള അവബോധ പ്രചരണം നടത്തുന്നുണ്ട്‌.





 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 



 യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 



SHARE

Author: verified_user