കലവൂര്‍ : കൊച്ചി സ്വദേശി സുഭദ്രയെ (73) കൊലപ്പെടുത്തിയ
ശേഷം തെളിവു നശിപ്പിക്കാനായി മൃതദേഹത്തില്‍ 20 കിലോഗ്രാം
പഞ്ചസാര വിതറിയാണു കുഴിച്ചിട്ടതെന്നു പൊലീസ് കണ്ടെത്തി
ഉറുമ്പരിച്ചു മൃതദേഹം വേഗം നശിക്കുമെന്ന ആശയം ഒരു
സിനിമയില്‍ നിന്നാണു ചതി മാത്യൂസിനു ലഭിച്ചതെന്നു പൊലീസ്
പറഞ്ഞു
പഞ്ചസാര വാങ്ങിയ മാത്യൂസിനെ കലവൂരിലെ കട ഉടമ
തിരിച്ചറിഞ്ഞു. കുഴിയില്‍ മൃതദേഹം ഇട്ട ശേഷമാണു പഞ്ചസാര
വിതറിയത്. യൂ ട്യൂബില്‍ കണ്ട ഒരു മലയാള സിനിമയില്‍ ഇങ്ങനെ
ചെയ്യുന്നതു കണ്ടെന്നു മാത്യൂസ് പൊലീസിനോടു പറഞ്ഞു. കുഴിക്ക്
ആഴം കൂടുതലായതനാലും വെള്ളക്കെട്ട് ഉണ്ടായിരുന്നതിനാലും ഉറുമ്പരിച്ചില്ല.
സുഭ ധരിച്ചിരുന്ന മാല പ്രതികള്‍ താമസിച്ചിരുന്ന
കോര്‍ത്തുശേരിയിലെ വാടകവീടിനു പിന്നിലെ തോട്ടില്‍ നിന്നു
പൊലീസ് ഇന്നലെ കണ്ടെടുത്തു. സ്വര്‍ണമാണെന്നു കരുതിയാണു
മാല എടുത്തതെങ്കിലും മുക്കുപണ്ടമാണെന്നു മനസ്സിലാക്കി
തോട്ടിലേക്ക് എറിഞ്ഞതായി മാത്യൂസ് മൊഴി നല്‍കിയിരുന്നു. 19നു
പ്രതികളെ കൂട്ടി പൊലീസ് ഇവിടെ തിരച്ചിൽ നടത്തിയെങ്കിലും മാല
കിട്ടിയില്ല. ഇന്നലെ വീണ്ടും മാത്യൂസിനെ ഇവിടെയെത്തിച്ച ശേഷം
തൊഴിലാളികളുടെ സഹായത്തോടെ തോട്ടിലെ മാലിന്യങ്ങൾ
നീക്കിയപ്പോഴാണു മാല കണ്ടെത്തിയത്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക