Friday 27 September 2024

റെക്കോർഡ് വിലയിൽ സ്വർണം.പവന് വില 62000

SHARE


കൊച്ചി: സംസ്ഥാനത്ത് സ്വർണ വില പുതിയ റെക്കോർഡുകള്‍ ഭേദിച്ചുകൊണ്ട് മുന്നേറുകയാണ്. കഴിഞ്ഞ ദിവസം വിലയില്‍ വർധനവോ ഇടിവോ ഉണ്ടാകാത്ത സാഹചര്യത്തില്‍ ബുധാനാഴ്ചത്തെ നിരക്കില്‍ തന്നെയായിരുന്നു ഇന്നലേയും വില്‍പ്പന നടന്നത്. 

എന്നാല്‍ ഇപ്പോഴിതാ ഇന്ന് വീണ്ടും സ്വർണ വില പുതിയ റെക്കോർഡ് തിരുത്തിയിരിക്കുകയാണ്.കേരളത്തില്‍ സ്വർണ വിലയില്‍ പവന് 320 രൂപയുടെ വർധനവാണ് ഇന്ന് രേഖപ്പെടുത്തിയിരിക്കുന്നത്. ഇതോടെ സംസ്ഥാന ചരിത്രത്തില്‍ ആദ്യമായി ഒരു പവന്‍ സ്വർണത്തിന്റെ വില 56800 ലേക്ക് എത്തുകയും ചെയ്തു. പവന് 56480 രൂപ എന്ന നിരക്കിലായിരുന്നു കഴിഞ്ഞ രണ്ട് ദിവസത്തെ വില്‍പ്പന. ഒരു ഗ്രാമിന് 40 രൂപയുടെ വർധനവാണ് ഇന്ന് രേഖപ്പെടുത്തിയത്. ഇതോടെ 7060 രൂപ എന്ന കഴിഞ്ഞ ദിവസത്തെ നിരക്കില്‍ നിന്നും 7100 എന്ന രൂപയിലേക്ക് ഉയർന്നു

22 കാരറ്റിന് സമാനമായ വർധനവ് സ്വാഭാവികമായും 24 കാരറ്റിലും 18 കാരറ്റിലും രേഖപ്പെടുത്തിയിട്ടുണ്ട്. ഒരു പവന്‍ 24 കാരറ്റ് സ്വർണത്തിന് ഇന്ന് പവന് രേഖപ്പെടുത്തിയത് 344 രൂപയുടെ വർധനവാണ്. ഇതോടെ ഒരു പവന് 24 കാരറ്റ് സ്വർണത്തിന്റെ വില 61960 രൂപയായി. 43 രൂപയുടെ വർധനവോടെ ഗ്രാം വില 7745 രൂപയുമായി. 18 കാരറ്റിന് ഇന്ന് വർധിച്ചത് 256 രൂപയാണ്. ഇന്നത്തെ ഗ്രാം വില 5809 രൂപ.

സ്വർണാഭരണ പ്രിയരെ ആശങ്കപ്പെടുത്തിക്കൊണ്ടാണ് വില അനുദിനം വർധിച്ചുകൊണ്ടിരിക്കുന്നത്. മാസത്തിന്റെ തുടക്കത്തില്‍ സംസ്ഥാനത്ത് ഗ്രാമിന് 6670 രൂപയും പവന് 53360 രൂപയുമായിരുന്നു വില. ഈ വിലയാണ് ഇപ്പോള്‍ ഇന്നത്തെ ഈ നിരക്കിലേക്ക് എത്തിയിരിക്കുന്നത്. അതിന് ശേഷം ഇതുവരെയായി പവന് 3440 രൂപയും ഗ്രാമിന് 430 രൂപയും വർധിച്ചു.








 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 



 യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 



SHARE

Author: verified_user