തിരുവനന്തപുരം: സപ്ലൈക്കോ ഓണം ഫെയറുകള്‍ നാളെ ഉദ്‌ഘാടനം ചെയ്യും. വൈകിട്ട് 5 മണിക്ക് തിരുവനന്തപുരം ഇകെ നായനാര്‍ പാര്‍ക്കിലാണ് ചടങ്ങ് നടക്കുക. സെപ്റ്റംബര്‍ 6 മുതൽ സെപ്റ്റംബര്‍ 14 വരെയാണ് ജില്ല ഫെയറുകള്‍ നടക്കുക. സെപ്റ്റംബര്‍ 10 മുതല്‍ 14 വരെ താലൂക്ക്, നിയോജകമണ്ഡലാടിസ്ഥാനത്തിലും ഫെയറുകള്‍ ആരംഭിക്കുമെന്ന് ഭക്ഷ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.
10 മുതല്‍ 50 ശതമാനം വരെ വിലക്കുറവിലാകും ഓണം ഫെയറുകളില്‍ വിൽപന നടക്കുക. സംസ്ഥാന തല ഫെയറുകളില്‍ മില്‍മ, കുടുംബശ്രീ, കൈത്തറി, പഴം, പച്ചക്കറി ഉത്പന്നങ്ങൾ വിലക്കുറവില്‍ ലഭ്യമാകും. ബ്രാന്‍റ് ഉത്പന്നങ്ങളും ഓണം ഫെയറുകളില്‍ വില കുറച്ചാകും വിതരണം ചെയ്യുക.
ഓണം ഫെയറിലെ ബ്രാന്‍റ് ഉത്പന്നങ്ങളുടെ വില വിവരപട്ടിക
നമ്പർ ഉൽപന്നം ബ്രാന്‍റ് വില (Rs.) സപ്ലൈക്കോ വില(Rs.)
1 ഐടിസി സൺ ഫീസ്റ്റ് സ്വീറ്റ് ആൻഡ് സാൾട്ട് ബിസ്‌കറ്റ് 80 59.28
2 ഐടിസി സൺ ഫീസ്റ്റ് യിപ്പീ നൂഡിൽസ് 84 62.96
3 ഐടിസി മോംസ് മാജിക് 50 31.03
4 സഫോള ഓട്‌സ് (300 ഗ്രാം) 230 201.72
5 കെലോട്ട്സ് ഓട്‌സ് 190 142.41
6 ബ്രാഹ്മിണ്‍സ് അപ്പം/ഇടിയപ്പംപൊടി 105 84.75
7 ഡാബര്‍ ഹണി ഒരു ബോട്ടില്‍ (225 ഗ്രാം) 235 223.25
8 ഏരിയല്‍ ലിക്വിഡ് ഡിറ്റര്‍ജന്‍റ് രണ്ട് ലിറ്റര്‍ (500 മി.ലി ഫ്രീ.) 612 581.40
9 നമ്പീശന്‍സ് നെയ്യ് (500 ഗ്രാം) 490 435.50
10 നമ്പീശന്‍സ് നല്ലെണ്ണ (500 ഗ്രാം) 225 210
11 ബ്രാഹ്മിണ്‍സ് ഫ്രൈഡ് റവ (1 കിലോ) 120 99
12 ബ്രാഹ്മിണ്‍സ് ചമ്പാപുട്ടുപൊടി (1 കിലോ) 140 118
13 ഈസ്റ്റേണ്‍ കായം സാമ്പാര്‍ പൊടി 52 31.36
14 സണ്‍ പ്ലസ് വാഷിംഗ് പൗഡര്‍ (4 കിലോ) (ബക്കറ്റ് ഫ്രീ) 450 393.49
15 സണ്‍ പ്ലസ് വാഷിംഗ് പൗഡര്‍ (4 കിലോ) (2 കിലോ ഫ്രീ) 445 378.85
16 ചന്ദ്രിക സോപ്പ് (125 ഗ്രാം മൂന്ന് സോപ്പുകള്‍) 150 129.79
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക