കണ്ണൂർ: സ്ഥലം കണ്ണൂർ നഗരത്തിനടുത്തെ പുഴാതിഹൗസിങ് കോളനി. കാടുപിടിച്ച സ്ഥലത്ത് കൂറ്റൻ മരം. അതിന് മുകളിൽ ഇരവിഴുങ്ങിയതിനെ തുടര്‍ന്ന് താഴെ ഇറങ്ങാന്‍ കഴിയാതെ അവശനിലയില്‍ ഒരു കൂറ്റൻ പെരുമ്പാമ്പ് കുടുങ്ങികിടക്കുന്നു.
ഇന്ന് പകൽ പതിനൊന്നു മണിയോടെയാണ് പ്രദേശവാസികൾ പാമ്പ് കുടുങ്ങികിടക്കുന്നത് കണ്ടത്. തുടർന്ന് മലബാർ അവർനെസ് ആൻസ് റെസ്ക്യു സെൻ്റർ ഫോർ വൈൽഡ് ലൈഫ് (മാർക്ക്) പ്രവർത്തകരെ വിവരമറിയിച്ചു. സ്ഥലത്തെത്തിയ മാര്‍ക്ക് പ്രവര്‍ത്തകര്‍ വൻമരത്തിൻ്റെ ശിഖരത്തിൽ കയറി. പിന്നെ മണിക്കൂറുകൾ നീണ്ട പോരാട്ടം.
കുടുങ്ങിയ പെരുമ്പാമ്പിനെ പുറത്തെടുത്തത് ഒന്നര മണിക്കൂർ നീണ്ട സാഹസിക പ്രയത്‌നത്തിനൊടുവിലാണ്. തുടർന്ന് മരത്തിൽ നിന്നും സഞ്ചിയിലാക്കി പാമ്പിനെ ഭദ്രമായി താഴെയിറക്കി. പാമ്പിന് പരിക്കേൽക്കാതെ താഴെയിറക്കുക എന്നതായിരുന്നു മാർക്ക് പ്രവർത്തകരുടെ ലക്ഷ്യം. ഏകദേശം മൂന്ന് മീറ്റർ നീളമുള്ള പെരുമ്പാമ്പിനെ പിന്നീട് തളിപ്പറമ്പ് റേഞ്ച് ഓഫിസിലെ ഫോറസ്റ്റ് ഉദ്യോഗസ്ഥർക്ക് കൈമാറി.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V
 യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
                                                                                                
                                                                                                
                                                                                                 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 
                                                                                                
                                                                                            




 
 
 
 
 
0 #type=(blogger):
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.