Wednesday 18 September 2024

വയോധികയെ തലക്കടിച്ച് കൊലപ്പെടുത്തി; മകന്‍ കസ്റ്റഡിയില്‍

SHARE


കാസർകോട്: പൊവ്വലിൽ വയോധികയെ തലക്കടിച്ച് കൊലപ്പെടുത്തിയ മകന്‍ പൊലീസ് കസ്റ്റഡിയില്‍. ബെഞ്ച് കോർട്ട് സ്വദേശി നബീസയാണ് (60) മരിച്ചത്. മകന്‍ നാസറിനെയാണ് (41) പൊലീസ് കസ്‌റ്റഡിയിൽ എടുത്തത്. ഇന്ന് (സെപ്‌റ്റംബർ 17) വൈകിട്ട് 4 മണിയോടെയായിരുന്നു കേസിനാസ്‌പദമായ സംഭവം.
അക്രമം തടയാൻ ശ്രമിച്ച സഹോദരൻ മജീദിനും പരിക്കേറ്റു. ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വിവരം അറിഞ്ഞ ആദൂര്‍ പൊലീസ് സ്ഥലത്തെത്തി കേസെടുത്തു. പ്രതി മാനസിക പ്രശ്‌നമുള്ളയാളാണെന്ന് പൊലീസ് പറഞ്ഞു.



 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 



 യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 



SHARE

Author: verified_user