എറണാകുളം : കളമശ്ശേരിയിൽ ഓടിക്കൊണ്ടിരുന്ന ബസിൽ കയറി കണ്ടക്‌ടറെ കുത്തിക്കൊന്നു. ബസ് കളമശ്ശേരി എച്ച്എംടി ജങ്ഷന് സമീപം എത്തിയപ്പോഴായിരുന്നു ദാരുണമായ സംഭവം നടന്നത്. ഇടുക്കി സ്വദേശി അനീഷ് (32) ആണ് കുത്തേറ്റ് മരിച്ചത്.
പ്രതിയായ യുവാവ് കൃത്യം നടത്തിയ ശേഷം ഓടി രക്ഷപ്പെടുകയായിരുന്നു. ബസിൽ യാത്രക്കാർക്ക് മുമ്പിൽ വച്ചാണ് ക്രൂരമായ കൊലപാതകം നടന്നത്. വൈറ്റിലയിൽ നിന്നും കളമശ്ശേരി മെഡിക്കൽ കോളജ് വരെ സർവീസ് നടത്തുന്ന ബസിലായിരുന്നു സംഭവം.
സംഭവം നടക്കുന്ന സമയത്ത് ബസിൽ കുറച്ച് യാത്രക്കാർ മാത്രമാണ് ഉണ്ടായിരുന്നത്. മൃതദേഹം കളമശ്ശേരി മെഡിക്കൽ കോളജിലേക്ക് മാറ്റി. പ്രതിക്ക് വേണ്ടി കളമശ്ശേരി പൊലീസ് അന്വേഷണം ശക്തമാക്കി. സിസിടിവി ദൃശ്യങ്ങൾ ഉൾപ്പടെ പരിശോധിച്ചാണ് പൊലീസ് അന്വേഷണം നടക്കുന്നത്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക