Tuesday 17 September 2024

നിയന്ത്രണം വിട്ട ബൈക്ക് റോഡരികിലെ കൈവരിയിൽ ഇടിച്ച് ബൈക്ക് യാത്രികനായ യുവാവ് മരിച്ചു

SHARE


കോഴിക്കോട്: ബൈക്ക് കൈവരിയില്‍ ഇടിച്ച് മറിഞ്ഞ് വിദ്യാര്‍ഥി മരിച്ചു. എസ്‌എം സ്ട്രീറ്റ് മെട്രോ സ്‌റ്റോര്‍ ഉടമ പി അബ്‌ദുല്‍ സലീമിൻ്റെ മകന്‍ മലപ്പറമ്പ് സ്വദേശി പാറമ്മല്‍ സനാബില്‍ കുറുവച്ചാലില്‍ റസല്‍ അബ്‌ദുള്ള (19) ആണ് മരിച്ചത്. കൂടെ സഞ്ചരിച്ച സുഹൃത്ത് ഹരിനാരായണന്‍ പരിക്കേറ്റ് ചികിത്സയിലാണ്.
ഇന്നലെ (സെപ്റ്റംബർ 15) രാത്രിയാണ് അപകടം നടന്നത്. എരഞ്ഞിപ്പാലം ബൈപ്പാസ് റോഡിൽ സരോവരം പാർക്കിനടുത്ത് ബിവറേജിന് സമീപമാണ് അപകടം ഉണ്ടായത്. ഇരുവരും സഞ്ചരിച്ച ബൈക്ക് പെട്ടെന്ന് നിയന്ത്രണം വിട്ട് റോഡരികിലെ കൈവരിയിൽ ഇടിക്കുകയായിരുന്നു.
ഇടിയുടെ ആഘാതത്തിൽ തെറിച്ചുവീണ ഇരുവരെയും പരിസരത്ത് ഉണ്ടായിരുന്നവർ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും റസൽ മരിക്കുകയായിരുന്നു. ബെംഗളൂരു ക്രിസ്റ്റു ജയന്തി കോളജില്‍ ബികോം രണ്ടാം വര്‍ഷ വിദ്യാര്‍ഥിയാണ് മരിച്ച റസൽ.



 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 



 യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 



SHARE

Author: verified_user