പ്രദർശനത്തിന്റെ ഉത്ഘാടന കർമ്മം ബഹുമാനപെട്ട ജില്ലാ കളക്ടർ അലക്സ് വർഗീസ് IAS നിർവഹിച്ചു
ഹോട്ടൽ വ്യവസായ രംഗത്തെ കീറാമുട്ടിയായ ഉപയോഗജല സംസ്കരണത്തിന് ജില്ലാ കളക്ടർ നിർദ്ദേശം നൽകിയ ഹരിത കേരള മിഷൻ മേൽനോട്ടത്തിൽ ഫലപ്രദമായ മാർഗ്ഗം മുന്നോട്ട് വെയ്കുന്ന സ്ക്വാസ് സൊലൂഷൻസിന്റെ സാങ്കേതിക വിദ്യയുടെ പരീക്ഷണ പ്രവർത്തനം ആലപ്പുഴ ഹോട്ടലുടമകൾക്ക് അത്ഭുതമായി. മലിന ജല സംസ്കരണത്തിന് ജാപ്പനീസ് സാങ്കേതിക വിദ്യയാണ് പയ്യന്നൂർ സ്വദേശിയും കമ്പ്യൂട്ടർ ശാസ്ത്രജ്ഞനുമായ ഡോ. ഹരീഷ് നമ്പ്യാർ മുന്നോട്ടുവെയ്കുന്നത്. നിലവിലുള്ള മറ്റെല്ലാ സാങ്കേതിക വിദ്യകളേക്കാളും ചെലവ് കുറവും ലളിതവുമാണ് ഈ സാങ്കേതിക വിദ്യയെന്ന് അദ്ദേഹം പറഞ്ഞു.
ഒരു മണിക്കൂറിൽ രണ്ടായിരം ലിറ്റർ ഉപയോഗജലം സംസ്കരിക്കുന്നതിന് ശേഷിയുള്ള മിനി ലോറിയിൽ സജ്ജീകരിച്ച സഞ്ചരിക്കുന്ന സംസ്കരണ സംവിധാനമാണ് സ്ക്വാസ് സൊലൂഷൻസ് എത്തിച്ചത്
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക