Tuesday, 15 October 2024

നടൻ ശ്രീനാഥ് ഭാസിക്കെതിരെ ബൈക്ക് യാത്രികനെ ഇടിച്ചിട്ട ശേഷം കാർ നിർത്താതെ പോയതിനു കേസ്

SHARE

കൊച്ചിൽ ബൈക്ക്‌ യാത്രികനെ ഇടിച്ചിട്ടശേഷം കാര്‍ നിര്‍ത്താതെ
പോയ സംഭവത്തില്‍ നടന്‍ ശ്രീനാഥ്‌ ഭാസിക്കെതിരെ സെന്‍ട്രൽ
പൊലീസ്‌ കേസെടുത്തു. മട്ടാഞ്ചേരി സ്വദേശി മുഹമ്മദ്‌
ഫഹീമിനെയാണ്‌ ഇടിച്ചിട്ടത്‌. കാറില്‍ ഒപ്പമുണ്ടായിരുന്നവരെക്കുറിച്ച്‌
പൊലീസ്‌ അന്വേഷണം ആരംഭിച്ചു. കഴിഞ്ഞ മാസം എട്ടിനായിരുന്നു
അപകടം.

ഹോട്ടലിലെ ലഹരിപാര്‍ട്ടിയില്‍ പങ്കെടുത്തെന്ന സംശയത്തെ
തുടര്‍ന്ന്‌ ശ്രീനാഥ്‌ ഭാസിയെ പൊലീസ്‌ ചോദ്യം ചെയ്തിരുന്നു.
കുണ്ടന്നൂരിലെ ഹോട്ടലില്‍ ലഹരിപ്പാര്‍ട്ടി നടത്തിയതിന്‌ കുപ്രസിദ്ധ
ഗുണ്ട ഓംപ്രകാശും കൂട്ടാളി ഷിഹാസും അറസ്റ്റിലായിരുന്നു. ഈ
ഹോട്ടലില്‍ ഇവരെ സന്ദര്‍ശിച്ചെന്ന പേരിലാണ്‌ നടന്‍ ശ്രീനാഥ്‌ ഭാസി,
നടി പ്രയാഗ മാര്‍ട്ടിന്‍ എന്നിവരെ പൊലീസ്‌ ചോദ്യം ചെയ്തത്‌.





 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 



 യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 



SHARE

Author: verified_user